Loading ...

Home National

ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിൽ വന്‍ സ്ഫോടനം

പട്ന: ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയിൽ വന്‍ സ്ഫോടനത്തിൽ ഏഴു പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.സ്ഫോടനത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു. പത്തോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നത്. ഇവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.കെട്ടിടത്തിലുള്ള കുടുംബം പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്നതായും, അവിടെ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ക്ക് തീപിടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്നുമാണ് പ്രഥമിക നിഗമനം എന്ന് ജില്ലാ മജിസ്ട്രേറ്റ് സുബ്രത് കുമാര്‍ സെന്‍ പറഞ്ഞു.സ്ഫോടനത്തില്‍ സമീപത്തെ രണ്ടു മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനമുണ്ടായ കെട്ടിടത്തിന് സമീപം ഒരു അനാഥാലയവും സ്ഥിതിചെയ്യുന്നുണ്ട്. സ്ഫോടനത്തെക്കുറിച്ച്‌ അന്വേഷണം നടക്കുന്നതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related News