Loading ...

Home National

റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളുടെ പേരും;വരുമാനം കൂട്ടാൻ റെയിൽവേ

മാറ്റങ്ങളിൽ ഇന്ത്യൻ റെയിൽവേ. റെയില്‍വേ സ്റ്റേഷനുകളുടെ പേരിനൊപ്പം വാണിജ്യ ബ്രാന്‍ഡുകളും ചേര്‍ത്ത് വരുമാനമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇനിമുതൽ റെയിവേ സ്റ്റേഷനുകളുടെ പേരിനൊപ്പം പരസ്യദാതാവിന്റെ പേരും കൂടി ചേര്‍ത്താവും സ്റ്റേഷന്‍ ബ്രാന്‍ഡിങ് നടപ്പാക്കുക. റെയിൽവേയിൽ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാകും ഏതെങ്കിലും പ്രശസ്തമായ സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്റ്റേഷനുകളുടെ കൂടെ പേര് ചേര്‍ക്കാനാകുക. എങ്കിലും ചില നിബന്ധനകൾ ബാധകമാണ്. ബ്രാൻഡ് നെയിമുകൾ മാത്രമേ നല്കാനാകു. വ്യക്തികളുടെ പേര് നല്‍കാനാകില്ല. ഇതുമായി സംബന്ധിച്ച പുതിയ നയം റെയില്‍വേ വ്യാഴാഴ്ച പുറത്തിറക്കിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതിന് തുല്യമായിരിക്കുമെന്നും പൂര്‍ണ്ണമായും ഒരു പരസ്യ രൂപത്തിലായിരിക്കും ഇതെന്നും റെയില്‍വേവ്യക്തമാക്കി. ബ്രാന്‍ഡ് നെയിമുകള്‍ രണ്ട് വാക്കില്‍ കൂടാന്‍ പാടില്ല. റെയില്‍വേ ടിക്കറ്റുകള്‍, വെബ്സൈറ്റുകള്‍, റൂട്ട് മാപ്പുകള്‍, പൊതു അറിയിപ്പുകള്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം, റെയില്‍ ഡിസ്‌പ്ലൈ നെറ്റ്വർക്ക് തുടങ്ങിയവയിൽ കോ-ബ്രാന്‍ഡിംഗ് അനുവദിക്കില്ല. റെയില്‍വേ സ്റ്റേഷന്റെ യഥാര്‍ഥ പേര് തന്നെയാകും ഇവിടങ്ങളില്‍ ഉണ്ടാകുക.

ലേലം വഴിയാണ് സ്റ്റേഷനുകളുടെ പേരിനൊപ്പം ചേർക്കാനുള്ള ബ്രാന്‍ഡിനെ തെരഞ്ഞെടുക്കുന്നത്. ലേലം നടത്താന്‍ സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരെഞ്ഞെടുത്ത ബ്രാൻഡിന് റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ എവിടെയെല്ലാം സ്റ്റേഷന്റെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ ബ്രാന്ഡിന്റെയും പേര് ചേർക്കും. യാത്രക്കാര്‍ കടന്നുപോകുന്ന ഇടനാഴികളിലും പരസ്യത്തിനുള്ള അവകാശവും ബന്ധപ്പെട്ട ബ്രാന്‍ഡിന് നല്‍കും.

Related News