Loading ...

Home Australia/NZ

മെല്‍ബണ്‍ നോര്‍ത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിനു പുതിയ നേതൃത്വം

മെല്‍ബണ്‍: നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി ക്ലബിന്‍റെ (എന്‍എംസിസി) 2018-19 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

ഡെന്നി തോമസ് (പ്രസിഡന്‍റ്), സഞ്ജു ജോണ്‍ (വൈസ് പ്രസിഡന്‍റ്), റോഷന്‍ സജു (സെക്രട്ടറി), ഷാജി മാത്യു (ജോയിന്‍റ് സെക്രട്ടറി), സജി ജോസഫ് (ട്രഷറര്‍), ലിജ ജോഷി, മായ ജോണ്‍സണ്‍, മെല്‍വിന്‍ ജോസഫ്, ബിന്‍സി സാലു (ഇവന്‍റ് കോര്‍ഡിനേറ്റേഴ്സ്), ക്ലീറ്റസ് ചാക്കൊ, ജിജി റോയ് (സ്പോട്സ് കോഓര്‍ഡിനേറ്റേഴ്സ്), ജോപോള്‍ (പിക്നിക് കോഓര്‍ഡിനേറ്റര്‍), പ്രിനു ജോണ്‍ (പ്രോജക്‌ട് ഓഫീസര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), ജയ്സ്റ്റൊ ജോസഫ്, ജോബി മാത്യു (ഫുഡ് കമ്മിറ്റി), പോള്‍ സെബാസ്റ്റ്യന്‍, ആന്‍റണി ബിജു, ഗിരീഷ് നായര്‍ (മീഡിയ ആന്‍ഡ് അഡ്വര്‍ടൈസ്മെന്‍റ്), ഡിവീന ഷാജി, എമിലിന്‍ ജോബി (ജാലകം എഡിറ്റേഴ്സ്), അലന്‍ ജോസഫ്, കാതറിന്‍ ക്ലീറ്റസ് എന്നിവരെ യുവജന പ്രതിനിധികളായും തെരഞ്ഞെടുത്തു. 

എന്‍എംസിസി പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ പ്രവര്‍ത്തനവര്‍ഷത്തില്‍ പുതുമയാര്‍ന്ന വിവിധ പരിപാടികള്‍ക്കാണ് ക്ലബ് തുടക്കം കുറിക്കുന്നത്. ക്ലബിലെ മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടി യൂത്ത് ഫോറം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. മേയ് 12 (ശനി) സംഘടിപ്പിക്കുന്ന മാതൃദിനാഘോഷത്തിനുശേഷം ഫാമിലി ഡിന്നര്‍ നൈറ്റ്, സ്പോട്സ് ഡേ, ഫാമിലി ക്യാന്പ്, കിഡ്സ് വര്‍ക്ഷോപ്പ്, ഫാദേഴ്സ് ഡേ(ഡാഡിസം) തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ക്കാണ് ആഘോഷങ്ങളുടെ ഭാഗമായി രൂപം നല്കിയിരിക്കുന്നത്.

തിരുവോണ ദിവസമായ ഓഗസ്റ്റ് 25 ന് ഓണാഘോഷവും പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ 2019 ഏപ്രിലില്‍ നടത്തുന്ന മെഗാ ഇവന്‍റും വിജയിപ്പിക്കുവാന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Related News