Loading ...

Home Europe

വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ ഭക്ഷണം കൈയില്‍ കരുതണം

ഫ്രാങ്ക്ഫര്‍ട്ട്-ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹാരി രാജകുമാരനും മെഗന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹ വാര്‍ത്ത വലിയ പ്രാധാന്യം നേടുകയാണ്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട സാധാരണക്കാര്‍ ഭക്ഷണം സ്വയം കൈയില്‍ കരുതണം എന്നാണ് കൊട്ടാരത്തില്‍ നിന്നുള്ള പുതിയ നിര്‍ദേശം. ഇക്കാര്യം ക്ഷണക്കത്തില്‍ സൂചിപ്പിക്കാന്‍ വിട്ടുപോയതിനാലാണ് കൊട്ടാരത്തില്‍ നിന്നും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയത്. 

ചുരുക്കി പറഞ്ഞാല്‍ വിവാഹത്തിനു വരുന്നവര്‍ പൊതിച്ചോറുമായി വേണം വരാന്‍. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരില്‍ 2640 പേരില്‍ 1200 പേരും സാധാരണക്കാരാണ്. ഇവര്‍ക്ക് വിവാഹം നേരിട്ടു കാണാനും അവസരം ഇല്ല. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്‍റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം വിവിഐപി അതിഥികള്‍ക്ക് മാത്രമാണ് കാണാന്‍ അവസരമുള്ളത്. ഹാരി - മേഗന്‍ വിവാഹചെലവിനായി 40 കോടി പൗണ്ട് കൊട്ടാരം വകയിരുത്തിയിട്ടുണ്ടെങ്കിലും വിവാഹത്തിനു വരുന്ന സാധാരണക്കാര്‍ക്ക് ഭക്ഷണം നല്‍കേണ്ടതില്ലെന്നുമാണ് തീരുമാനം. 

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Related News