Loading ...

Home International

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര ക്യാമ്പ് തകര്‍ത്ത് ഫിലിപ്പീന്‍സ് സൈന്യം

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര à´•àµà´¯à´¾à´®àµà´ªàµ തകര്‍ത്ത് ഫിലിപ്പീന്‍സ് സൈന്യം. ദക്ഷിണ ഫിലിപ്പീന്‍സിന് ഭീഷണിയായി മാറിയ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ള ഏഴ് പേരെയാണ് സൈന്യം വധിച്ചത്.വന്‍ ആയുധ ശേഖരമാണ് കൊല്ലപ്പെട്ടവരില്‍ നിന്ന് സൈന്യം കണ്ടെടുത്തത്.

ഏകദേശം 60 ഐഎസ് ഭീകരര്‍ അടങ്ങുന്ന ക്യാമ്ബിലേക്ക് ഫിലിപ്പീന്‍ സൈന്യം ഫൈറ്റര്‍ ജെറ്റുകളുമായി കടന്നെത്തുകയായിരുന്നു. ഫിലിപ്പീന്‍സിലെ ലാനാവോ ഡെല്‍ സുര്‍ പ്രവിശ്യയിലായിരുന്നു ക്യാമ്ബ് സ്ഥിതിചെയ്തിരുന്നത്. സൈന്യം വധിച്ച ഐഎസ് തീവ്രവാദികളില്‍ ഭീകരനേതാവ് അബു സക്കറിയ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം, ഭീകരസംഘവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഫിലിപ്പീന്‍സ് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഫിലിപ്പീന്‍സില്‍ ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊടുംകുറ്റവാളിയാണ് അബു സക്കറിയ. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഐഎസ് ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്നത് അബു സക്കറിയ ആണെന്നാണ് വിവരം.

Related News