Loading ...

Home International

അഭയം തേടുന്ന യുക്രൈൻ ജനത; തുറന്ന കൈകളോടെ സ്വാഗതം ചെയ്ത് അയല്‍രാജ്യങ്ങള്‍

റഷ്യന്‍ അധിനിവേശത്തില്‍ അടിമുടി ആടിയുലഞ്ഞിരിക്കുകയാണ് യുക്രൈൻ. പ്രാണരക്ഷാര്‍ഥം അതിര്‍ത്തി കടന്ന് അഭയാര്‍ഥികളാകുന്ന യുക്രൈനികളുടെ എണ്ണവും കൂടിവരുന്നു. ജനിച്ച നാടും വീടും ബന്ധങ്ങളും സ്വപ്‌നങ്ങളുമെല്ലാം വിട്ടുള്ള à´ˆ പലായന കഥകള്‍ നമുക്ക് കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ ദുരന്തത്തിന്റെ ആഴം എത്രയെന്നറിയാന്‍ à´šà´¿à´² കണക്കുകള്‍ നോക്കാം. 

യുഎന്‍ കണക്കുകള്‍ പ്രകാരം വെറും ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് എല്ലാം ഉപേക്ഷിച്ച് യുക്രൈന്‍ വിട്ടത്. റഷ്യന്‍ അധിനിവേശം രൂക്ഷമായതോടെ 40 ലക്ഷം ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രവചനം. നിയമങ്ങളില്‍ ഇളവ് വരുത്തി അഭയാര്‍ത്ഥികളെ 'തുറന്ന കൈകളോടെ' സ്വാഗതം ചെയ്യുകയാണ് അയല്‍രാജ്യങ്ങള്‍. 

പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ തുടങ്ങി യുക്രൈന്റെ പടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുന്നത്. പോളണ്ട് മാത്രം ഇതുവരെ അഞ്ചുലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും അരലക്ഷം പേർ എത്തുന്നുണ്ടെന്നാണ് പോളിഷ് സര്‍ക്കാര്‍ പറയുന്നത്. സമീപ വര്‍ഷങ്ങളില്‍ ഒരു ദശലക്ഷത്തിലധികം യുക്രൈനിയക്കാർ പോളണ്ടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും റഷ്യ ക്രിമിയ പിടിച്ചടക്കിയ 2014 മുതല്‍.റഷ്യന്‍ അധിനിവേശത്തില്‍ അടിമുടി ആടിയുലഞ്ഞിരിക്കുകയാണ് യുക്രൈൻ. പ്രാണരക്ഷാര്‍ഥം അതിര്‍ത്തി കടന്ന് അഭയാര്‍ഥികളാകുന്ന യുക്രൈനികളുടെ എണ്ണവും കൂടിവരുന്നു. ജനിച്ച നാടും വീടും ബന്ധങ്ങളും സ്വപ്‌നങ്ങളുമെല്ലാം വിട്ടുള്ള à´ˆ പലായന കഥകള്‍ നമുക്ക് കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ ദുരന്തത്തിന്റെ ആഴം എത്രയെന്നറിയാന്‍ à´šà´¿à´² കണക്കുകള്‍ നോക്കാം. 

യുഎന്‍ കണക്കുകള്‍ പ്രകാരം വെറും ഒരാഴ്ചക്കുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് എല്ലാം ഉപേക്ഷിച്ച് യുക്രൈന്‍ വിട്ടത്. റഷ്യന്‍ അധിനിവേശം രൂക്ഷമായതോടെ 40 ലക്ഷം ആളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ പ്രവചനം. നിയമങ്ങളില്‍ ഇളവ് വരുത്തി അഭയാര്‍ത്ഥികളെ 'തുറന്ന കൈകളോടെ' സ്വാഗതം ചെയ്യുകയാണ് അയല്‍രാജ്യങ്ങള്‍. 

പോളണ്ട്, റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ഡോവ തുടങ്ങി യുക്രൈന്റെ പടിഞ്ഞാറന്‍ അയല്‍ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുന്നത്. പോളണ്ട് മാത്രം ഇതുവരെ അഞ്ചുലക്ഷത്തിലേറെ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. ഓരോ ദിവസവും അരലക്ഷം പേർ എത്തുന്നുണ്ടെന്നാണ് പോളിഷ് സര്‍ക്കാര്‍ പറയുന്നത്. സമീപ വര്‍ഷങ്ങളില്‍ ഒരു ദശലക്ഷത്തിലധികം യുക്രൈനിയക്കാർ പോളണ്ടില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും റഷ്യ ക്രിമിയ പിടിച്ചടക്കിയ 2014 മുതല്‍.

Related News