Loading ...

Home Music

യേശുദാസ്​ തെറ്റിച്ച ഈണങ്ങള്‍...

നമ്മള്‍ കേള്‍ക്കുന്ന ഒാരോ യേശുദാസ്​ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമായി ഒരു സാധാരണ ശ്രോതാവിന്​ അനുഭവപ്പെടും. എത്ര കേട്ടാലും മതിവരാത്തത്രയും വശ്യ മനോഹരമായി അര നൂറ്റാണ്ട്​ പിന്നിട്ടും ദാസേട്ട​​​​​െന്‍റ ശബ്​ദം നമുക്കൊപ്പമുണ്ട്​. മലയാളിക്ക്​ യേശുദാസ്​ കഴിഞ്ഞേ മറ്റേത്​ ശബ്​ദവുമുള്ളു. അദ്ദേഹം പാടിയ ഒാരോ പാട്ടും അതിലെ ഒാരോ വരികളും സംഗതികളും നമ്മുടെ മനസ്സിലുണ്ട്​. സംഗീത സംവിധായകര്‍ അദ്ദേഹത്തിനായി ചിട്ടപ്പെടുത്തിയ ഇൗണങ്ങളുടെ ഒാരോ വളവിലും തിരിവിലും അദ്ദേഹം മനസ്സര്‍പ്പിച്ച്‌​ നല്‍കിയ പാട്ടുകള്‍ ഇനിയും എത്രകാലം കടന്നാലും നമ്മുടെ ഒാര്‍മകളില്‍നിന്ന്​ ഇറങ്ങിപ്പോവില്ല.
. '
പല്ലവി'യുടെ റെക്കോര്‍ഡിങ്ങിനിടയില്‍ യേശുദാസിന്​ ട്യൂണ്‍ പറഞ്ഞുകൊടുക്കുന്ന സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍. സമീപം എസ്​. രാജേന്ദ്ര ബാബു1977ല്‍ പുറത്തിറങ്ങിയ 'പല്ലവി' എന്നന്ന ചിത്രത്തിലെ 'ദേവീക്ഷേത്ര നടയില്‍..' എന്ന ഗാനമാണ് കണ്ണൂര്‍ രാജന്‍റെ കമ്ബോസിംഗ് അസിസ്റ്റന്റായി ഞാന്‍ ആദ്യമായി പങ്കെടുക്കുന്ന റെക്കോഡിംഗ്. പരത്തുള്ളി രവീന്ദ്രന്റെ ഗാനരചന. ഭരണി സ്റ്റുഡിയോയില്‍. കണ്ണന്‍ സാറാണ് അതു റെക്കോഡ് ചെയ്തത്. ആഴ്ചകള്‍ക്കു മുമ്ബു തന്നെ 'പല്ലവി'യിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു. പാട്ടുകളുടെ ഈണം ഹൃദിസ്ഥമാക്കി സ്റ്റുഡിയോയില്‍ റെക്കോഡിംഗിനു മുമ്ബ് ഉപകരണ സംഗീതത്തിന്റെ റിഹേഴ്‌സലിനായി പാടുകയും ഗായകരെ ഈണം പഠിപ്പിക്കുകയുമാണ് കമ്ബോസിംഗ് അസിസ്റ്റന്റിന്റെ കര്‍ത്തവ്യം. ഭരണി സ്റ്റുഡിയോയുടെ ഹാളില്‍ പ്രധാന അസിസ്റ്റന്റായ ഗുണസിംഗ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വോയിസ് റൂമില്‍ കണ്ണുര്‍ രാജന്‍ യേശുദാസിനെ 'ദേവീക്ഷത്ര നടയില്‍..' എന്ന ഗാനം പഠിപ്പിക്കുന്നു. പാട്ട്​ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ പാട്ടിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നതായി എനിക്കു ബോധ്യപ്പെട്ടു. കണ്ണൂര്‍ രാജനെ ഞാനത് ഓര്‍മിപ്പിച്ചു. 'സാരമില്ല... തിരുത്തിയാല്‍ യേശു ചൂടാവും. ചൂടായാല്‍ റെക്കോഡിംഗ് മുടങ്ങും..' എല്ലാം ഭംഗിയായി പൂര്‍ത്തിയാകണമെന്ന പ്രാര്‍ത്ഥനയിലാണ് കണ്ണൂര്‍ രാജന്‍. ഏറെക്കാലത്തെ കാത്തിരിപ്പിന്‍െറ ഫലമായി അദ്ദേഹത്തിന്​ കിട്ടിയതാണ്​ 'പല്ലവി'. യഥാര്‍ത്ഥ ഈണത്തിനു ഭംഗം സംഭവിച്ച നിരാശയില്‍ ഞാനും. ഇത്തരം സാഹചര്യം ഇനിയുമുണ്ടായാല്‍ അപ്പോള്‍ ഓര്‍മിപ്പിക്കാന്‍ അദ്ദേഹം എന്നോട്​ നിര്‍ദേശിക്കുകയും ചെയ്തു.

'അഭിനന്ദനം' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങിനിടയില്‍ യേശുദാസിനൊപ്പം ലതിക, രാന്ദ്രേബാബു എന്നിവര്‍ഐ.വി. ശശിയുടെ 'അഭിനന്ദനം' ആയിരുന്നു അടുത്ത ചിത്രം. ശ്രീകുമാരന്‍ തമ്ബിയാണ് ഗാനരചയിതാവ്. പ്രസാദ് സ്റ്റുഡിയോയില്‍ 9-9 (രാവിലെ ഒമ്ബതു മുതല്‍ രാത്രി ഒമ്ബതു മണി വരെ) കോള്‍ഷീറ്റില്‍ യേശുദാസ് മൂന്നു പാട്ടുകള്‍ പാടണം. സ്റ്റുഡിയോയില്‍ ആദ്യ ഗാനത്തിന്‍െറ റിഹേഴ്‌സല്‍ തുടങ്ങി. 'പുഷ്പതല്‍പത്തില്‍ നീ വീണുറങ്ങി..'. വോയിസ് റൂമില്‍ യേശുദാസിനെയും ലതികയെയും കണ്ണൂര്‍ രാജന്‍ പാട്ട് പഠിപ്പിക്കുന്നു. പിന്നണിഗാന രംഗത്ത് ലതികയുടെ ആദ്യഗാനമാണത്. ഞാന്‍ സമീപത്തിരുന്ന്​ ഹാര്‍മോണിയം വായിക്കുന്നു. പാട്ടിന്‍െറ ഓരോ ഘടകവും എനിക്ക് മനഃപാഠമാണ്. 'ദേവീക്ഷേത്ര നടയില്‍..' എന്ന പാട്ടിനു സംഭവിച്ചതുപോലെ ഇവിടെയും ഈണത്തിന്​ ഭംഗം സംഭവിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടു. യേശുദാസ് ദേഷ്യപ്പെടുമോ എന്ന ഭയത്തിലായിരുന്നു കണ്ണൂര്‍ രാജന്‍. അപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കിലും വൈകാതെ യേശുദാസ് മൂഡ് ഓഫ് ആയി. തബല വായിച്ചുകൊണ്ടിരുന്ന ബാലനാണ് അതിന്‍െറ തിക്തഫലം അനുഭവിച്ചത്. റിഹേഴ്‌സലിനിടയില്‍ ഒന്നു ചിരിച്ചതിന് യേശുദാസ് ബാലനെ വോയിസ് റൂമില്‍ നിന്ന്​ ശകാരിച്ച്‌ പുറത്താക്കി. രംഗം വഷളായി. അതോടെ പാട്ടിന്‍െറ പ്രധാനപ്പെട്ട പല സംഗതികളും ഭാവവും ഒക്കെ നഷ്ടമായി.

യേശുദാസി​​​​​െന്‍റ കോപത്തിന്​ അപ്പോള്‍ ഇരയായത്​ തബല ബാലന്‍ (വലത്തേയറ്റം) ആയിരുന്നുമിക്ക സംഗീത സംവിധായകര്‍ക്കും ഇതേ സാഹചര്യം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്​. ഈണം ശ്രദ്ധയോടെ മനസ്സിലാക്കി കൃത്യമായി പാടാനുള്ള ക്ഷമ യേശുദാസ് കാണിക്കുന്നില്ല എന്നതായിരുന്നു മുഖ്യ പരാതി. മലയാള സിനിമയ്ക്ക് യേശുദാസ് അവിഭാജ്യഘടകമായിരുന്നതിനാല്‍ വസ്തുത ഉന്നയിക്കാന്‍ ആരും തയാറായതുമില്ല. രാപ്പകല്‍ തപസ്സിരുന്ന്​ രാകിമിനുക്കിയെടുക്കുന്ന തങ്ങളുടെ ഈണങ്ങള്‍ യേശുദാസ് അശ്രദ്ധയോടെ തെറ്റിച്ചു പാടുന്നുവെന്ന പരാതി സംഗീത സംവിധായകര്‍ മനസ്സിലൊതുക്കി. പൂച്ചയ്ക്കു മണി കെട്ടാന്‍ ആരും മുന്നോട്ടുവന്നുമില്ല.. സ്വന്തം പാട്ടുകള്‍ നന്നായി പാടാന്‍ കഴിവുള്ള സംഗീത സംവിധായകര്‍ക്കു മാത്രമാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുള്ളത്. പാടാന്‍ അറിയാത്ത സംഗീത സംവിധായകര്‍ക്ക് (അങ്ങനെയുമുണ്ട്​ ചിലര്‍) ഇതൊന്നും ബാധകമായിരുന്നില്ല.. അവര്‍ പാട്ടിനു വേണ്ടി പൂര്‍ണമായും ഗായകനെ തന്നെ ആശ്രയിക്കുന്നതു കൊണ്ട്​ ഗായകന്‍ എങ്ങനെ പാടിയാലും അവര്‍ക്കു തൃപ്തിയാണ്.

സംഗീത സംവിധായകന്‍ ജോണ്‍സണും കുടുംബവുംസംഗീത സംവിധായകന്‍ ജോണ്‍സണ്​ സ്വന്തം പാട്ടുകളുടെ ശേഖരത്തില്‍ യേശുദാസിന്‍െറ പാട്ടുകള്‍ സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല. പകരം ട്രാക്ക് പാടിയ നടേഷ് ശങ്കറിന്‍െറ പാട്ടുകളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന്​ ഒരവസരത്തില്‍ അദ്ദേഹം എന്നോടു പറയുകയുണ്ടായി. പാട്ടിന്‍െറ എല്ലാ സൂക്ഷ്മാംശങ്ങളും നടേശന്‍െറ ആലാപനത്തില്‍ വ്യക്തവും കൃത്യവുമായിരിക്കുമത്രെ. റെക്കോഡിംഗ് കഴിഞ്ഞാല്‍ യേശുദാസിന്‍െറ ശബ്ദമിശ്രണത്തിനു ജോണ്‍സണ്‍ പങ്കെടുത്തിരുന്നില്ല. ഒരിക്കല്‍ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് 'നമ്മുടെ ട്യൂണ്‍ കൃത്യമായൊന്നും കേട്ടു പഠിച്ചു ദാസേട്ടന്‍ പാടില്ല.. അദ്ദേഹത്തിനു തോന്നിയതു പോലെ പാടുന്നതു കേട്ട്​ മിണ്ടാതിരിക്കാന്‍ എനിക്കുമാവില്ല.. അപ്പോള്‍ ഞാന്‍ ഇടപെടും. പിന്നെ പിണങ്ങേണ്ടി വരും. എന്തിനാ പൊല്ലാപ്പ്​. അദ്ദേഹത്തിന് ഇഷ്ടമുള്ളതുപോലെ പാടാനാണെങ്കില്‍ അവിടെ എന്‍െറ ആവശ്യമില്ലല്ലോ ..
'
'പല്ലവി'യുടെ റെക്കോര്‍ഡിങ്ങിനിടയില്‍ യേശുദാസിന്​ ട്യൂണ്‍ പറഞ്ഞുകൊടുക്കുന്ന എസ്​. രാജേന്ദ്ര ബാബുജോണ്‍സന്‍െറയും രാജാമണിയുടേയും കൂടെ വളരെക്കാലം സഹായിയായി പ്രവര്‍ത്തിച്ചിരുന്ന നടേഷ് ശങ്കര്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ആന്ദോളനം'. യൂസഫലി കേച്ചേരി രചിച്ച ഗാനങ്ങള്‍ അതിമനോഹരമായി നടേശന്‍ ചിട്ടപ്പെടുത്തി എടപ്പാള്‍ വിശ്വനാഥന്‍ എന്ന ഗായകനെക്കൊണ്ട്​ ട്രാക്ക് പാടിച്ചുവച്ചു. ഇതിലെ മൂന്നു ഗാനങ്ങള്‍ യേശുദാസ് പാടണമെന്നും തീരുമാനമായി. എല്ലാ ഗാനങ്ങളും മികച്ചതായിരുെന്നങ്കിലും 'രണ്ടു ചന്ദ്രനുദിച്ച രാത്രി.' എന്നാരംഭിക്കുന്ന ഗാനം അതിമനോഹരമായിരുന്നു. യേശുദാസ് പാടാനുള്ള സമ്മതവും തീയതിയും നല്‍കിയതോടെ നടേശന്‍ സന്തോഷത്തിലായി. ഈണമൊരുക്കുന്ന ആദ്യഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്ന എന്നെയും നടേശന്‍ റെക്കോഡിംഗിനു ക്ഷണിച്ചു. എനിക്കു പങ്കെടുക്കാനായില്ലെങ്കിലും അനുഭവത്തിന്‍െറ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ ഞാന്‍ നടേശനെ ഓര്‍മപ്പെടുത്തി. 'ദാസേട്ടന് അലോസരമുണ്ടാക്കുന്ന യാതൊന്നും സ്റ്റുഡിയോയില്‍ സംഭവിക്കാതെ നോക്കണം. ഈണം വളരെ കൃത്യമായൊന്നും അദ്ദേഹം പാടിയെന്നു വരില്ല.. നിസ്സാര സംഗതികളാണ് നഷ്ടപ്പെടുന്നതെങ്കില്‍ വിട്ടുകളയണം. അദ്ദേഹത്തിനു ദേഷ്യം വരുന്ന സാഹചര്യം ഒരിക്കലും ഉണ്ടാക്കരുത്. ഇതു നിന്‍െറ ആദ്യചിത്രമാണെന്ന കാര്യം മറക്കരുത്...'

യേശുദാസിന്​ നിര്‍ദേശങ്ങള്‍ നല്‍കുന്ന നടേശ്​ ശങ്കര്‍റെക്കോഡ് ചെയ്ത പാട്ടുകള്‍ കേള്‍ക്കാനുള്ള ആവേശത്തോടെ അടുത്ത ദിവസം രാവിലെ തന്നെ ഞാന്‍ നടേശന്‍െറ സാലിഗ്രാമം തിലകര്‍ സ്ട്രീറ്റിലുള്ള വീട്ടിലെത്തി. നിരാശാഭരിതമായിരുന്നു ആ മുഖം. തനിക്ക് ഏറെ പ്രിയപ്പെട്ട 'രണ്ടു ചന്ദ്രനുദിച്ച രാത്രി.' എന്നഗാനം യേശുദാസ് അശ്രദ്ധയോടെ പാടിവച്ചതിലെ നിരാശയിലായിരുന്നു നടേശന്‍. പാട്ടു കേട്ടപ്പോള്‍ എനിക്കും വിഷമം തോന്നി. പാട്ടിന്റെ കൃത്യമായ ഈണം ശ്രോതാക്കള്‍ അറിയാതെ പോകുമല്ലോ. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ ഒരു പോംവഴി നിര്‍ദേശിച്ചു. 'അതേ ഗാനം കൃത്യമായ ഈണത്തില്‍ ഒരു ഗായികയെക്കൊണ്ടു കൂടി പാടിച്ച്‌ കസറ്റില്‍ ഉള്‍പ്പെടുത്തുക. സംഗീത സംവിധായകന്റെ കഴിവും പാട്ടിന്‍െറ യഥാര്‍ത്ഥ ഈണവും കേട്ടാല്‍ അറിയാവുന്നവര്‍ സത്യം മനസ്സിലാക്ക​​െട്ട..' പിന്നീട് സുജാതയെ കൊണ്ട്​ അതേ ഗാനം യാതൊരു തെറ്റും സംഭവിക്കാതെ പാടിച്ച്‌ കസറ്റില്‍ ഉള്‍പ്പെടുത്തി. നടേശനു സന്തോഷമായി.

യേശ​ുദാസ്​ പാടിയ പാട്ടുകള്‍ ഒരു കേഴ്​വിക്കാരന്​ മികച്ചതായി അനുഭവ​െപ്പടുമ്ബോഴും അതി​​​​​െന്‍റ സംഗീതസംവിധായകന്​ അങ്ങനെയാവണമെന്നില്ലഈ സംഭവം അറിഞ്ഞ ജോണ്‍സണ്‍ പിന്നീട് യേശുദാസ് പാടുന്ന ഗാനങ്ങള്‍ ഒരു ഗായികയെക്കൊണ്ട് വീണ്ടും പാടിക്കുന്നതു ശീലമാക്കി. യേശുദാസ് ഈണം തെറ്റിച്ചാലും കൃത്യമായ ഈണം എന്താണെന്ന്​ ശ്രോതാക്കള്‍ അറിയണമല്ലോ. ക്രമേണ മറ്റു ചില സംഗീതസംവിധായകരും ഈ രീതി പതിവാക്കി. സിനിമയില്‍ ഉപയോഗിക്കാതെ ചില നല്ല ഗാനങ്ങള്‍ മറ്റൊരു ഗായകനോ ഗായികയോ കസറ്റില്‍ ആവര്‍ത്തിച്ചു പാടുന്ന പ്രവണത ഉണ്ടായത് അങ്ങനെയാണ്. സിനിമാ സംഗീതരംഗത്ത് ഒരുകാലത്ത് നിലനിന്നിരുന്ന ഒരു അണിയറ രഹസ്യം!

യേശുദാസ്​ പാടിയ പാട്ടുകള്‍ ഒരു കേഴ്​വിക്കാരന്​ മികച്ചതായി അനുഭവപ്പെടുമ്ബോഴും അതി​​​​​െന്‍റ സംഗീതസംവിധായകന്​ അങ്ങനെയല്ല. അയാള്‍ ഉദ്ദേശിച്ച സംഗതികളും ഭാവങ്ങളും പാട്ടില്‍ ഉള്‍​ച്ചേര്‍ന്നില്ലെന്നും വരും. യേശുദാസ്​ എന്ന മഹാപ്രതിഭയോട്​ തിരുത്തിപ്പറയാന്‍ ആര്‍ക്കും അന്ന്​ ധൈര്യവുമുണ്ടായിരുന്നില്ല. 'പ്രാണസഖി ഞാന്‍ വെറുമൊരു ...' എന്ന പാട്ട്​ യേശുദാസ്​ പാടിയതും ബാബുരാജ്​ പാടിയതും കേള്‍ക്കുമ്ബോള്‍ ആ ഭാവവ്യത്യാസം നമുക്ക്​ മനസ്സിലാവും...

COURTSEY: MADHYAMAM

Related News