Loading ...

Home Gulf

സൗദിയില്‍ 'മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസ' പുതുക്കിത്തുടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തവണ വരാനും പോകാനും അനുവദിക്കുന്ന മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസിറ്റ് വിസകള്‍ പുതുക്കി തുടങ്ങി.സൗദി പാസ്‍പോര്‍ട്ടിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'അബ്ഷീറി'ലൂടെയാണ് പുതുക്കി തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം വിസകള്‍ ഓണ്‍ലൈനായി പുതുങ്ങുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പരിഹരിച്ചതോടെയാണ് വിസകള്‍ പുതുക്കിത്തുടങ്ങിയത്.

Related News