Loading ...

Home National

പുടിനുമായി പ്രധാനമന്ത്രി വീണ്ടും ചര്‍ച്ച നടത്തും; ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കുന്നതില്‍ നിര്‍ണായക നീക്കം

ന്യൂഡല്‍ഹി: ഉക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി വീണ്ടും ചര്‍ച്ച നടത്തും.ഇന്ന് രാത്രി ഇരു നേതാക്കളും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തും. യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുടിനുമായി പ്രധാനമന്ത്രി വീണ്ടും ആശയവിനിമയം നടത്തുന്നത്.

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്തെത്തിക്കാന്‍ മോദി പുടിന്റെ സഹായം ആവശ്യപ്പെട്ടേക്കും. നേരത്തെയും ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തില്‍ ആശങ്കയറിച്ച്‌ മോദി പുടിനുമായി സംസാരിച്ചിരുന്നു. പ്രശ്‌നം നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, 17,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാ ദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ തിരികെയെത്തിയവരുടെ എണ്ണം 3,352 ആണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

Related News