Loading ...

Home International

അധിനിവേശത്തിന്‍റെ ഏഴാംദിനം; ഖേര്‍സന്‍ നഗരം പിടിച്ചെടുത്തതായി റഷ്യ, ആക്രമണം രൂക്ഷം

കിയവ്: റഷ്യന്‍ അധിനിവേശം ഏഴാം ദിവസവും തുടരുന്ന യുക്രെയ്നില്‍ വിവിധ നഗരങ്ങളില്‍ ആക്രമണം ശക്തം. തെക്കന്‍ യുക്രെയ്നിയന്‍ നഗരമായ ഖെര്‍സന്‍ പിടിച്ചടക്കിയതായി റഷ്യന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു.

നഗരത്തില്‍ റഷ്യന്‍ സേന നിലയുറപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍, റഷ്യ പിടിച്ചടക്കിയ ഏറ്റവും വലിയ നഗരമാകും ഖെര്‍സന്‍. തലസ്ഥാനമായ കിയവും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവും പിടിച്ചടക്കാന്‍ വന്‍ സൈനികവിന്യാസമാണ് റഷ്യ നടത്തുന്നത്. ഇപ്പോഴും നിയന്ത്രണം കൈവിടാത്ത ഈ നഗരങ്ങളില്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് യുക്രെയ്ന്‍ സൈന്യം നടത്തുന്നത്. ഖാര്‍കീവില്‍ വ്യോമാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാവിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട ഖാര്‍കീവില്‍ റഷ്യന്‍ പാരാട്രൂപ്പര്‍മാര്‍ ഇറങ്ങി പ്രാദേശിക ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. ഖാര്‍കീവിലെ പൊലീസ് ആസ്ഥാനം ആക്രമിച്ച്‌ തകര്‍ത്തിരുന്നു.

Related News