Loading ...

Home National

ട്രെയിനുകളിൽ ജനറൽ കോച്ച് വീണ്ടും വരുന്നു; ഇനി റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാം

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി റെയില്‍വേ അറിയിച്ചു. ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചാണ് പുനഃസ്ഥാപിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്ക് ചെയ്യാതെ തന്നെ ഇനി യാത്ര ചെയ്യാന്‍ സാധിക്കും. സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് അടക്കം തീരുമാനം ബാധകമാണെന്നാണ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ അറിയിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ റിസര്‍വേഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് അണ്‍റിസര്‍വ്ഡ് കോച്ച് ആക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്.

Related News