Loading ...

Home National

മനുഷ്യക്കടത്ത്; മുംബൈയില്‍ വന്‍ റാക്കറ്റ് എ.ടി.എസ് പിടിയില്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറിയിച്ചു.മനുഷ്യക്കടത്ത് റാക്കറ്റി​ന്റെ ഭാഗമാണ് ഇവരെന്ന് എ.ടി.എസ് അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാരെ കാല്‍നടയായി അതിര്‍ത്തി വേലി മുറിച്ചോ തുറന്ന അതിര്‍ത്തിയിലൂടെ നടന്നോ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു രീതി. വ്യാജ ഇന്ത്യന്‍ രേഖകള്‍ ചമച്ച്‌ പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് വഴി വ്യാജമായി നേടിയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തുകയായിരുന്നു എന്ന് എ.ടി.എസ് അധികൃതര്‍ പറയുന്നു.

17 വയസുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്. നാലാമത്തെ പ്രതി സന്തോഷ് വര്‍ണെ (52) എന്ന മുംബൈ സ്വദേശിയാണ് എ.ടി.എസ് പറഞ്ഞു.

Related News