Loading ...

Home National

ജങ്ക് ഫുഡിന് നികുതി ചുമത്താനുള്ള നീക്കവുമായി കേന്ദ്രം

രാജ്യത്ത് വര്‍ധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാന്‍, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.രാജ്യത്ത് കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലും അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് നീതി ആയോഗിന്റെ 2021-22 ലെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍, ഉയര്‍ന്ന പഞ്ചസാരയും ഉപ്പും കൊഴുപ്പും ഉള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ്,( (FOPL) ഉല്‍പ്പന്നങ്ങളുടെ വിപണനം, പരസ്യംചെയ്യല്‍, ഉയര്‍ന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ ബ്രാന്‍ഡഡ് അല്ലാത്ത ഉപ്പ്, പച്ചക്കറികള്‍, ചിപ്സ്, ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ്. ബ്രാന്‍ഡഡ്, പാക്കേജ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനമാണ് ജിഎസ്ടി നിരക്ക്.

ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം രാജ്യത്ത് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ 24 ശതമാനമായി വര്‍ദ്ധിച്ചു. 2015-16ല്‍ ഇത് 20.6% ആയിരുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ഈ കണക്ക് 22.9 ശതമാനമായി ഉയര്‍ന്നു. 2015-16ല്‍ പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ എണ്ണം 18.4% ആയിരുന്നു.


Related News