Loading ...

Home Gulf

ഗാര്‍ഹിക പീഡനം തടയാന്‍ സോണ്‍ ആപ്പുമായി യുഎഇ

അബുദാബി: ഗാര്‍ഹിക പീഡനം തടയാന്‍ സോണ്‍ ആപ്പുമായി യുഎഇ. കുടുംബ പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ടിയാണ് യുഎഇ സോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.ഗാര്‍ഹിക പീഡനം ഇല്ലാതാക്കി കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്.

റെഡ് വിഭാഗത്തിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തര്‍ക്കപരിഹാര വിദഗ്ധനെ ചുമതലപ്പെടുത്തുമെന്നും കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ (ഭിന്നശേഷിക്കാര്‍) താമസക്കാരായ വിദേശികള്‍ തുടങ്ങിയവര്‍ക്കും ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും അധികൃതര്‍ അറിയിച്ചു. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ആപ്പിലൂടെ ആശയവിനിമയം നടത്താം. ജനങ്ങളുടെ അവകാശങ്ങളെയും കടമകളെയും സുരക്ഷയെയും കുറിച്ച്‌ ബോധവത്കരണം നടത്താനും ആപ്പ് പ്രയോജനപ്രദമാണ്.

Related News