Loading ...

Home National

ഉക്രൈയിനിൽ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കിയവ്:ഉക്രൈനിലെ ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാര്‍ഥി കൊല്ലപ്പെട്ടത്.ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കര്‍ണാടക ഹവേരി സ്വദേശിയായ നവീന്‍ എസ്.ജി. (21) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് നവീന്‍.

രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. യുക്രെയ്ന്‍ സൈന്യം നിഷ്‌കര്‍ഷിച്ച സമയത്ത് ഭക്ഷണ സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കുമ്ബോള്‍ ഷെല്ലാക്രമണമുണ്ടാവുകയായിരുന്നു.റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട നഗരങ്ങളിലൊന്നാണ് യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ്. ഇന്നലെ സമാധാന ചര്‍ച്ചകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയും റഷ്യ ഖാര്‍കീവില്‍ ആക്രമണം നടത്തിയിരുന്നു. യുക്രെയ്നിലെ വിവിധ നഗരങ്ങളിലായി 16,000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

Related News