Loading ...

Home National

മണിപ്പൂർ തെരഞ്ഞെടുപ്പിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ രാജേഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് മരണമെന്ന് രാജേഷ് അഗർവാൾ സ്ഥിരീകരിച്ചു.ചുരചന്ദ്പൂർ ജില്ലയിലെ ടിപയ്മുഖ് നിയോജകമണ്ഡലത്തിലാണ് സംഭവം നടന്നത്. നവോറം ഇബോചൗബ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരണത്തിനു കീഴടങ്ങിയത്.

Related News