Loading ...

Home National

ഓപ്പറേഷന്‍ ഗംഗ; ഇന്ത്യയുമായി സഹകരിക്കുമെന്ന് ഹോളണ്ടും റുമേനിയയും

ഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഹോളണ്ടും റൊമേനിയയുമായി കൈകോര്‍ത്ത് ഇന്ത്യ, ഇരു രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പക്ഷെ യുക്രൈന്‍ തങ്ങളുടെ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍. പോകാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്ന് വിദേശ പൗരന്മാരെ തിരിച്ചറിയാന്‍ പ്രയാസമാണെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിഹരിക്കാന്‍ ഇന്ത്യ യുക്രൈന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഉക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ ഗം ഗാ എന്നാണ് കേന്ദ്രം പേര് നല്‍കിയിരിക്കുന്നത്. ഇതിനായി ട്വിറ്ററില്‍ "ഓപ്ഗംഗ ഹെല്‍പ്പ്ലൈന്‍" (@opganga) സജീവമാക്കിയിട്ടുണ്ട്. ഹോളണ്ട്, റൊമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളില്‍ ഇന്ത്യ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹോളണ്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍.: +48225400000, +48795850877, +48792712511 ഇവയാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് controlroominwarsaw@gmail.com എന്ന ഇമെയിലിലേക്കും ബന്ധപ്പെടാവുന്നതാണ്.

+40732124309, +40771632567, +40745161631, +40741528123 ഇവയാണ് റൊമേനിയയിലെ കണ്‍ട്രോള്‍ റൂമിന്റെ ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍. controlroombucharest@gmail.com ഇതാണ് ഇവിടത്തെ ഇമെയില്‍ ഐഡി. അതേസമയം ഹം ഗറി അതിര്‍ത്തിയില്‍ എത്തുന്ന ഇന്തയക്കാര്‍ +36 308517373, +36 13257742, +36 13257743 എന്നീ ഫോണ്‍ നമ്ബറുകളില്‍ ഹംഗറിയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മാത്രമല്ല +36 308517373 എന്ന നംമ്ബറില്‍ വാട്സആപ്പ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Related News