Loading ...

Home National

അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിയെ വിമര്‍ശിക്കുന്ന അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. അഭിഭാഷകര്‍ അടക്കമുള്ളവര്‍ കോടതിയെ അധിക്ഷേപിക്കുന്നു. ടിവി ചര്‍ച്ചകളില്‍ കയറിയിരുന്ന് വായില്‍ തോന്നിയത് പറയുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കണ്ണൂര്‍- കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചത്.ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഒരു അമ്ബുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമം. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് എല്ലാവരും ഓര്‍ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ആവശ്യവും തള്ളിയിട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ ബില്‍ തയ്യാറാക്കിയ സര്‍ക്കാരിന്റെ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കി. കേസ് വേനലവധിക്ക് ശേഷം ജൂലൈ മൂന്നാം വാരം കേള്‍ക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

Related News