Loading ...

Home International

റഷ്യയോട് യുദ്ധം പ്രഖ്യാപിച്ച്‌ അനോനിമസ് എന്ന ഹാക്കര്‍ കൂട്ടായ്മ

ഉക്രൈന്‍ പ്രതിസന്ധിയില്‍ ലോകം ചേരിതിരിയുമ്ബോള്‍ റഷ്യയോട് യുദ്ധം പ്രഖ്യാപിച്ച്‌ രം​ഗത്തെത്തിയിരിക്കുകയാണ് അനോനിമസ് എന്ന ഹാക്കര്‍ കൂട്ടായ്മ.റഷ്യന്‍ സ‍ര്‍ക്കാരിന്റെ നിരവധി വെബ്സൈറ്റുകള്‍ സൈബ‍ര്‍ ആക്രമണത്തിന് ഇരയായി.

സൈബര്‍ യുദ്ധരീതിയുടെ പുതിയ മാനങ്ങള്‍ കൂടി വെളിവാക്കുന്നതാണ് നിലവിലെ റഷ്യ - യുക്രൈന്‍ അധിനിവേശ പ്രതിസന്ധി. സൈബര്‍ ലോകത്തും റഷ്യയും യുക്രൈനും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. ഈ രംഗത്തേയ്ക്കാണ് അനോനിമസ് എന്ന അന്താരാഷ്ട്ര ഹാക്കര്‍ കൂട്ടായ്മയും ചേരി ചേര്‍ന്നെത്തിയത്. യുക്രൈനൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ച അനോനിമസ് റഷ്യക്കതിരെ തുറന്ന സൈബര്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അനോനിമസ് കൂട്ടായ്മ റഷ്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.

ക്രെംലിന്റെയും ഡ്യൂമയുടെയും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും അടക്കം നിരവധി സ‍ര്‍ക്കാ‍ര്‍ വെബ്സൈറ്റുകളെയാണ് അനോനിമസ് ഹാക്കര്‍ കൂട്ടായ്മ ലക്ഷ്യമിട്ടത്. റഷ്യന്‍ ഔദ്യോ​ഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ റഷ്യന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളായ കോം ടു കോം, റെല്‍കോം, സോവം ടെലിപോര്‍ട്ട്, പിടിടി ടെലിപോര്‍ട്ട് മോസ്കോ എന്നിവര്‍ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായി. റഷ്യയിലെ സ്വയംഭരണ പ്രദേശമായ ചെച്നിയിയലും സര്‍ക്കാര്‍ സൈറ്റുകളെ ഹാക്കര്‍മാര്‍ ആക്രമിച്ചു.

ഒപിറഷ്യ, ഒപിക്രെംലിന്‍ എന്നീ ഹാഷ് ടാഗുകളും ട്വിറ്ററില്‍ റഷ്യാ വിരുദ്ധ പ്രചാരണത്തിന് ഉപയോ​ഗിക്കപ്പെടുന്നുണ്ട്. അതേസമയം റഷ്യയുടെ ഭാ​ഗത്തു നിന്നും സൈബറാക്രമണം ഉണ്ടാവുന്നതായി യുക്രൈനും ആരോപിച്ചു.

Related News