Loading ...

Home International

വീണ്ടും ആകാശവിസ്മയം; ചൊവ്വയും ശുക്രനും ചന്ദ്രനും ഒന്നിച്ചെത്തുന്നു, ആകാംക്ഷയോടെ ലോകം

യാംബു: ഗ്രഹങ്ങളായ ചൊവ്വയും ശുക്രനും ഉപഗ്രഹമായ ചന്ദ്രനും അടുത്തടുത്ത് വരുന്ന ആകാശക്കാഴ്ച ഞായറാഴ്ച അറബ് ലോകത്തും ദൃശ്യമാകുമെന്ന് ബഹിരാകാശ നിരീക്ഷകര്‍ അറിയിച്ചു.സൗദിയിലും മറ്റ്​ അറബ് മേഖലയിലും ഞായറാഴ്ച പുലര്‍ച്ചെ പ്രപഞ്ച വിസ്‌മയം കാണാന്‍ ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ബഹിരാകാശ നിരീക്ഷകര്‍.

സൂര്യോദയത്തിന് ഏകദേശം രണ്ടര മണിക്കൂര്‍ മുമ്ബ് സൗരയൂഥത്തിലെ ചൊവ്വയുടെയും ശുക്രന്‍റെയും അടുത്തുകൂടെ ചന്ദ്രന്‍ കടന്നുപോകുമെന്നും നഗ്​ന നേത്രങ്ങളാല്‍ ഈ ദൃശ്യം കാണാന്‍ കഴിയുമെന്നും ജിദ്ദയിലെ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി മേധാവി എന്‍ജി. മാജീദ് അബൂ സാഹിറ പറഞ്ഞു. മൂന്നു ഗ്രഹങ്ങളെ ഒരുമിച്ചു കാണുമ്ബോള്‍ അവ അടുത്തടുത്താണെന്ന തോന്നലാണുണ്ടാക്കുക. എന്നാല്‍ ലക്ഷക്കണക്കിന് കിലോമീറ്റര്‍ അകലമാണ് ഗ്രഹങ്ങള്‍ക്കിടയിലുള്ളതെന്നതാണ് യാഥാര്‍ഥ്യം. ആകാശത്തെ ഈ വിസ്മയം അപൂര്‍വമായി വരുന്നതാണെന്നും അതിശയിപ്പിക്കുന്ന ആകാശചിത്രം കാണാന്‍ ശാസ്ത്രകൗതുകങ്ങളില്‍ താല്പര്യമുള്ളവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രന്‍ ചൊവ്വയോട് ഈ ദിനം അടുക്കുമെങ്കിലും അവ തമ്മിലുള്ള അകലം ഏകദേശം മൂന്ന്​ ഡിഗ്രി ആയിരിക്കും. അവക്കിടയിലുള്ള ദൃശ്യമായ ദൂരം വളരെ കൂടുതലാണ്. ദൂരദര്‍ശിനി വഴി ഈ അകലം കാണാനാവും. അതേസമയം ശുക്രന്‍ ചന്ദ്രനില്‍നിന്ന് അഞ്ച്​ ഡിഗ്രി വ്യത്യാസത്തിലായിരിക്കും അകലമെന്നും സൊസൈറ്റി മേധാവി വ്യക്തമാക്കി. ചെറിയ തോതിലുള്ള പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഈ ആകാശ വിസ്‌മയം സംഭവിക്കുമ്ബോള്‍ പ്രകടമാകുമെന്നും ബഹിരാകാശ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. വേലിയേറ്റവും കാറ്റിന്‍റെ ഗതിയും വര്‍ധിക്കാന്‍ ഈ ആകാശ പ്രതിഭാസം നടക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Related News