Loading ...

Home National

ഇന്ത്യ-ജപ്പാനും സംയുക്ത സൈനികാഭ്യാസം ധര്‍മ്മ ഗാര്‍ഡിയന്‍-2022 നാളെ മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൈനികാഭ്യാസം ‘ധര്‍മ്മ ഗാര്‍ഡിയന്‍-2022’, 2022 ഫെബ്രുവരി 27 മുതല്‍ 2022 മാര്‍ച്ച്‌ 10 വരെ ബെലഗാവിയിലെ (ബെല്‍ഗാം, കര്‍ണാടക) ഫോറിന്‍ ട്രെയിനിംഗ് നോഡില്‍ നടത്തും.2018 മുതല്‍ ഇന്ത്യയില്‍ നടക്കുന്ന ഒരു വാര്‍ഷിക പരിശീലന പരിപാടിയാണ് ധര്‍മ്മ ഗാര്‍ഡിയന്‍-2022. വനപ്രദേശങ്ങളിലും അര്‍ദ്ധ നഗര/നഗര ഭൂപ്രദേശങ്ങളിലും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്ലാറ്റൂണ്‍ തലത്തിലുള്ള സംയുക്ത പരിശീലനം ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ഇന്ത്യന്‍ സേനയുടെ മറാഠ ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റിന്റെ 15-ആം ബറ്റാലിയനിലെ പരിചയസമ്ബന്നരായ സൈനികരും ജാപ്പനീസ് ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോര്‍സ്സിന്റ്റെ (ജെജിഎസ്ഡിഎഫ്) 30-ആം ഇന്‍ഫന്‍ട്രി റെജിമെന്റും ഈ വര്‍ഷത്തെ അഭ്യാസത്തില്‍ പങ്കെടുക്കുന്നു. കാടുകളിലും അര്‍ദ്ധ നഗരങ്ങളിലും നഗരപ്രദേശങ്ങളിലും വിവിധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും സംബന്ധിച്ച അനുഭവങ്ങളുടെ പങ്കിടല്‍ ആണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

ഇരു സേനാവിഭാഗങ്ങളിലും പങ്കെടുക്കുന്ന ഫീല്‍ഡ് പരിശീലന അഭ്യാസങ്ങള്‍, സംയുക്ത പോരാട്ട ചര്‍ച്ചകള്‍, സംയുക്ത പ്രകടനങ്ങള്‍ എന്നിവ 2022 മാര്‍ച്ച്‌ 08, 09 തീയതികളില്‍ രണ്ട് ദിവസമായി നടക്കും. ആഗോള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനുള്ള തന്ത്രപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും.

Related News