Loading ...

Home International

യൂറോപ്പുമായുള്ള എല്ലാ ബഹിരാകാശ കരാറുകളും റദ്ധാക്കി റഷ്യ

മോസ്‌കോ:ഉക്രെയ്‌നെതിരായ നടപടിക്ക് യൂറോപ്പ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ബദലായി റഷ്യന്‍ നടപടി.ബഹിരാകാശ മേഖലയിലാണ് റഷ്യ കടുത്ത തീരുമാനം എടുത്തിരിക്കുന്നത്.യൂറോപ്പുമായുള്ള എല്ലാ ബഹിരാകാശ കരാറുകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കുന്നതായി റഷ്യന്‍ ബഹിരാകാശ വകുപ്പ് അറിയിച്ചു. ഫ്രാന്‍സിന്റെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗ്വിയാനയില്‍ നിന്നുള്ള വിക്ഷേപണം ഇനി നടത്തില്ലെന്ന് റഷ്യ അറിയിച്ചു.

'യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കെതിരെ എല്ലാ മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തുകയാണ്. ഇത് മൂലം തങ്ങളും ചില നടപടികളിലേക്ക് കടക്കുകയാണ്. റഷ്യയുടെ ബഹിരാകാശ ഗവേഷണ വിക്ഷേപണ നിലയമായ റോസ്‌കോസ്‌മോസ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളുമായി ഏര്‍പ്പെട്ട കരാറുകള്‍ റദ്ദാക്കുകയാണ്. കൊയ്‌റോ കോസ്‌മോഡ്രോമില്‍ നിന്നുള്ള റഷ്യയുടെ ഉപഗ്രഹങ്ങള്‍ ഇനി വിക്ഷേപിക്കില്ല. ഫ്രഞ്ച് ഗ്വിയാനയില്‍ നിന്നും വിക്ഷേപണം ഇനി നടത്തില്ല. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള സാങ്കേതിക സഹായങ്ങളും നിര്‍ത്തലാക്കുകയാണ്.' റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ അറിയിച്ചു.

ഉക്രെ്‌നിനെ റഷ്യ ആക്രമിച്ചതോടെയാണ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉപരോധം ശക്തമാക്കിയത്. അമേരിക്ക എല്ലാ സാമ്പത്തിക ഇടപാടും ബാങ്കിങ്ങും ഓഹരികച്ചവടവും നിര്‍ത്തലാക്കിയപ്പോള്‍ യൂറോപ്പും അതേ പാതയിലാണ്. പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റേയും മന്ത്രിമാരുടേയും എല്ലാ ആസ്തികളും മരവിപ്പിച്ചതിനൊപ്പമാണ് ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലയിലെ സഹകരണം നിര്‍ത്തലാക്കിയത്.

Related News