Loading ...

Home National

ഇന്ത്യയിൽ കോ​വി​ഡ് അ​നാ​ഥ​മാ​ക്കി​യ​ത് 19 ല​ക്ഷം കു​ഞ്ഞു​ങ്ങ​ളെ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 19 ല​ക്ഷ​ത്തി​ല്‍ അ​ധി​കം കു​ട്ടി​ക​ള്‍ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യെ​ന്ന് ക​ണ്ടെ ത്ത​ല്‍.ലോ​ക​ത്ത് 20 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ 52 ല​ക്ഷ​ത്തി​ല്‍ അ​ധി​കം കു​ട്ടി​ക​ള്‍ കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ​താ​യി ക​ണ്ടെത്തി. ​പ്ര​ധാ​ന​മാ​യും 10 മു​ത​ല്‍ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​ണ് കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പെ​ട്ട​തെ​ന്നും ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ജീ​വ​ന്‍ ന​ഷ്ട​പെ​ട്ട ര​ക്ഷി​താ​ക്ക​ളി​ല്‍ അ​ധി​ക​വും പു​രു​ഷ​ന്‍​മാ​രാ​ണ്. വെ​റും ര​ണ്ടു വ​ര്‍​ഷം കൊ​ണ്ടാണ് 50 ​ല​ക്ഷ​ത്തി​ല്‍ അ​ധി​കം കു​ട്ടി​ക​ള്‍ അ​നാ​ഥ​രാ​യ​ത്.

എ​യി​ഡ്സ് പോ​ലെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച്‌ പോ​ലും ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ള്‍ അ​നാ​ഥ​രാ​യ​ത് പ​ത്തു വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ടാണെ​ന്നും പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന​ത്തി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെത്ത​ല്‍.ക​ഴി​ഞ്ഞ 20 മാ​സ​ങ്ങ​ള്‍​ക്ക് ഉ​ള്ളി​ല്‍ 1,917,100 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ല്‍ 421,800 പേ​ര്‍ സ്ത്രീക​ളും 1,495,300 പേ​ര്‍ പു​രു​ഷ​ന്‍​മാ​രു​മാ​ണ്. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ 2020 ഏ​പ്രി​ല്‍ മു​ത​ല്‍ 147,492 കു​ട്ടി​ക​ളാ​ണ് കോ​വി​ഡ് കാ​ര​ണം അ​നാ​ഥ​രാ​യ​ത്.

എ​ന്നാ​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ യ​ഥാ​ര്‍​ഥ ക​ണ​ക്ക​ക​ള്‍ ഇ​തി​ലും അ​ധി​ക​മാ​ണെ​ന്നാ​ണ് രാ​ജ്യ​ത്തെ ബാ​ലാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ഭി​പ്രാ​യം.

Related News