Loading ...

Home Gulf

ദുബൈ യാത്രക്ക്​​ ഇനിമുതല്‍ ജി.ഡി.ആര്‍.എഫ്​.എ, ഐ.സി.എ അനുമതി വേണ്ട

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന്​ ദുബൈയിലേക്ക്​ യാത്ര ചെയ്യുന്നവര്‍ക്ക്​ ജനറല്‍ ഡയറക്​​ടറേറ്റിന്‍റെയോ (ജി.ഡി.ആര്‍.എഫ്​.എ) ഫെഡറല്‍ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന്​ എയര്‍ ഇന്ത്യ എക്സ്​പ്രസ്​ അറിയിച്ചു.കഴിഞ്ഞ ദിവസം റാപിഡ്​ പി.സി.ആര്‍ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ അനുമതി കടമ്ബകളും ഒഴിവാക്കിയത്​.ദുബൈ വിസക്കാര്‍ യാത്രക്ക്​ മുന്‍പ്​​ ജി.ഡി.ആര്‍.എഫ്​.എയുടെ അനുമതി തേടണമെന്ന്​ നിബന്ധനയുണ്ടായിരുന്നു.മറ്റ്​ എമിറേറ്റുകളിലെ വിസക്കാര്‍ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്​. ഇത്​ രണ്ടുമാണ്​ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്​.

Related News