Loading ...

Home International

പാ​ക്കിസ്ഥാൻ സേ​ന​യും താ​ലി​ബാ​നും തമ്മിൽ ഏ​റ്റു​മു​ട്ട​ല്‍; മൂ​ന്ന് പേ​ര്‍ കൊല്ലപ്പെ‌ട്ടു

കാ​ണ്ഡ​ഹാ​ര്‍: പാ​ക്കി​സ്ഥാ​ന്‍ സു​ര​ക്ഷാ​സേ​ന​യും താ​ലി​ബാ​നും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്.20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ണ്ഡ​ഹാ​റി​ലെ സ്പി​ന്‍ ബോ​ള്‍​ഡ് ജി​ല്ല​യി​ലെ ഡ്യൂ​റ​ന്‍​ഡ് ലൈ​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്‌​ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. സ്പി​ന്‍ ബോ​ള്‍​ഡാ​ക്ക് ഗേ​റ്റി​ല്‍ വ​ച്ച്‌ പാ​ക് സു​ര​ക്ഷാ​സേ​ന അ​ഫ്ഗാ​ന്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ചു. തു​ട​ര്‍​ന്ന് അ​ഫ്ഗാ​ന്‍ സു​ര​ക്ഷാ സേ​ന പാ​ക് സേനയ്ക്ക് നേ​രെ വെ​ടി​യു​തി​ര്‍​ത്തു. ഇ​താ​ണ് ഏ​റ്റു​മു​ട്ട​ലി​ന് കാ​ര​ണ​മാ​യ​ത്. നി​ല​വി​ല്‍ സ്പി​ന്‍ ബോ​ള്‍​ഡാ​ക്ക് ഗേ​റ്റി​ല്‍ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ല്‍-​ബ​ദ​ര്‍ കോ​ര്‍​പ്‌​സി​ല്‍ നി​ന്നു​ള്ള സൈ​നി​ക സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ സേ​ന​യ്ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ സം​ഘം ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഇ​തു​വ​രെ സം​ഭ​വ​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സെ​പി​നെ ബോ​ള്‍​ഡാ​ക്കി​ന്റെ അ​തി​ര്‍​ത്തി ഗേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഡ്യൂ​റ​ന്‍​ഡ് ലൈ​ന്‍ വി​ഷ​യ​ത്തി​ല്‍ താ​ലി​ബാ​നും പാ​കി​സ്താ​ന്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ക​യാ​ണ്.

Related News