Loading ...

Home International

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ ലിത്വാനിയ

കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള കലഹം യുദ്ധത്തിലേക്ക് വഴിമാറിയതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ ലിത്വാനിയ രാജ്യത്ത് ഇന്ന് ഉച്ചമുതല്‍ അടിയന്തിരാവസ്ഥ ആയിരിക്കുമെന്ന് ലിത്വിയാന പ്രസിഡന്റ് ഗിറ്റാനസ് നൗസെദ ഔദ്യോഗികമായി അറിയിച്ചു.മാര്‍ച്ച്‌ പത്ത് വരെയായിരിക്കും അടിയന്തരാവസ്ഥ എന്നാണ് വിവരം.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യാതിര്‍ത്തികളില്‍ ലിത്വാനിയ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്കാണ് പ്രധാന്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.നാറ്റോ യോഗത്തില്‍ ആര്‍ട്ടിക്കിള്‍ 4 അനുസരിച്ച്‌ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാറ്റോയോട് ആവശ്യപ്പെടുമെന്നും ലിത്വാനിയ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ എന്ന തീരുമാനത്തിലേക്ക് ലിത്വാനിയ എത്തിയത്. യുക്രെയ്‌നിന്റെ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെ ലിത്വാനിയയുടെ തലസ്ഥാനത്ത് നിന്നും കീവിലേക്കുള്ള വിമാന സര്‍വ്വീസ് രാജ്യം നിര്‍ത്തിവെച്ചിരുന്നു.

റഷ്യയുടെ ബാള്‍ട്ടിക് കടലിലെ കലിനിന്‍ഗ്രാഡുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ലിത്വാനിയ . നാറ്റോയിലും യൂറോപ്യന്‍ യൂണിയനിലും അംഗം കൂടിയായ ലിത്വിയാനയുടെ ഈ നടപടി ലോകരാജ്യങ്ങള്‍ ശ്രദ്ധയോട് കൂടിയാണ് വീക്ഷിക്കുന്നത്.

Related News