Loading ...

Home International

ലോകം വലിയ സുരക്ഷാ പ്രതിസന്ധി നേരിടുന്നുവെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍

പാരീസ്: കിഴക്കന്‍ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നടപടിയെ വിമര്‍ശിച്ച്‌ യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമീപകാലത്ത്, ലോകം വലിയ സമാധാന-സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് ഗുട്ടെറസ്.പറഞ്ഞു. യുക്രൈന്റെ പരമാധികാരത്തെയും അഖണ്ഡതയെയും നിരാകരിക്കുന്ന തീരുമാനമാണ് റഷ്യയുടേതെന്നും ഗുട്ടെറെസ് കുറ്റപ്പെടുത്തി.

അതിര്‍ത്തിയിലുടനീളം വര്‍ദ്ധിച്ചുവരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുള്‍പ്പെടെ യുക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ വളരെയധികം അസ്വസ്ഥനാണെന്നും ഗുട്ടെറസ് പറഞ്ഞ പറഞ്ഞു. നമ്മുടെ ലോകം സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ആഗോള സമാധാന-സുരക്ഷാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പ്രത്യേകിച്ച്‌ ഞാന്‍ സെക്രട്ടറി ജനറലായിരിക്കുന്ന കാലത്ത്. വരില്ലെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിച്ച ഒരു നിമിഷത്തെ നമ്മള്‍ അഭിമുഖീകരിക്കുകയാണ് ‘-ഗുട്ടെറസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കിഴക്കന്‍ യുക്രൈനിലെ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കുകളായ ഡൊണെറ്റ്സ്‌കിന്റെയും ലുഹാന്‍സ്‌കിന്റെയും സ്വാതന്ത്ര്യം അംഗീകരിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്റെ തീരുമാനം യുക്രൈന്റെ പരമാധികാരത്തിന്റെയും അഖണ്ഡതയുടേയും ലംഘനമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇത്തരമൊരു ഏകപക്ഷീയമായ നടപടി ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

Related News