Loading ...

Home National

ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന് അധ്യാപക ജോലിയിൽ സംവരണവുമായി കർണാടക


കർണാടകയുടെ ചരിത്രത്തിൽ ആദ്യമായി അധ്യാപന ജോലിയിൽ  ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന് സംവരണം ഏർപ്പെടുത്തി. വരാനിരിക്കുന്ന റിക്രൂട്ട്മെന്റുകളിൽ 1 ശതമാനം ഇവർക്കായി സംവരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.  ഇതാദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിൽ നിയമനം നൽകുന്നത്. ഭാവിയിൽ എല്ലാ റിക്രൂട്ട്‌മെന്റുകളിലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്ക് 1% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Related News