Loading ...

Home National

കാ​ഷ്മീ​രി​ല്‍ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; ദേ​ശീ​യ​പാ​ത അ​ട​ച്ചു, വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ലെ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. മ​ഞ്ഞു​വീ​ഴ്ച​യ്ക്കൊ​പ്പം ദൂ​ര​ക്കാ​ഴ്ച കു​റ​വാ​യ​തി​നാ​ല്‍ ശ്രീ​ന​ഗറി​ലെ എ​ല്ലാ വി​മാ​ന സ​ര്‍​വീ​സു​ക​ളും റ​ദ്ദാ​ക്കി.മ​ണ്ണി​ടി​ച്ചി​ലും ഹി​മ​പാ​ത​വും മ​ഞ്ഞു​വീ​ഴ്ച​യും കാ​ര​ണം ശ്രീ​ന​ഗ​ര്‍-​ജ​മ്മു ദേ​ശീ​യ പാ​ത​യും അ​ട​ച്ചു.ശ്രീ​ന​ഗ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ച​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ വൈ​ദ്യു​ത ലൈ​നു​ക​ള്‍​ക്കും പോ​സ്റ്റു​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തോ​ടെ താ​ഴ്‌​വ​ര​യി​ല്‍ ഉ​ട​നീ​ളം വൈ​ദ്യു​തി മു​ട​ങ്ങി.ഇ​തി​നി​ടെ കാ​ഷ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

Related News