Loading ...

Home National

വായ്പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യ ഉള്‍പ്പടെയുള്ള വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചുവെന്ന്​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വായ്പയെടുത്ത്​ രാജ്യം വിട്ട വ്യവസായികള്‍ 18,000 കോടി തിരിച്ചടച്ചുവെന്ന്​ കേന്ദ്രസര്‍ക്കാര്‍.വിജയ്​ മല്യ, നീരവ്​ മോദി, മെഹുല്‍ ചോക്സി എന്നീ വ്യവസായികളാണ്​ പണം തിരിച്ചടച്ചത്​. സുപ്രീംകോടതിയിലാണ്​ കേന്ദ്രം ഇക്കാര്യം​ അറിയിച്ചത്​. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട്​ ഇ.ഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​.

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട്​ 4700 കേസുകള്‍ ഇ.ഡി അന്വേഷിക്കുന്നുണ്ടെന്ന്​ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി. കോടതികള്‍ സംരക്ഷണം നല്‍കിയിട്ടുള്ളതിനാല്‍ രാജ്യത്ത്​ നിന്നും വായ്പയെടുത്ത്​ മുങ്ങിയവരില്‍ നിന്നും പണം പൂര്‍ണമായും തിരിച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേഭഗതി വരുത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക്​ മനു സിങ്​വി, മുകുള്‍ റോത്തഗി എന്നിവര്‍ സുപ്രീംകോടതിയില്‍ സബ്​മിഷനുകള്‍ കൊണ്ടു വന്നിരുന്നു. പുതിയ ഭേദഗതികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാദം.

Related News