Loading ...

Home International

ജോർദാനിൽ 9000 വർഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി

ജോർദാനിലെ കിഴക്കൻ മരുഭൂമിയിലെ വിദൂര നിയോലിത്തിക്ക് സൈറ്റിൽ ഏകദേശം 9,000 വർഷം പഴക്കമുള്ള ഒരു ദേവാലയം കണ്ടെത്തിയതായി ജോർദാനിയൻ, ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ ഒരു സംഘം അറിയിച്ചു. നിയോലിത്തിക്ക് ക്യാമ്പ്സൈറ്റിലാണ് ഈ സമുച്ചയം കണ്ടെത്തിയത്.
അത്തരം നിർമ്മിതികളിൽ രണ്ടോ അതിലധികമോ നീളമുള്ള ശിലാഭിത്തികൾ ഒരു ചുറ്റുമതിലിലേക്ക് ചേർന്നാണ് കാണപ്പെടുക. à´…à´µ മിഡിൽ ഈസ്റ്റിലെ മരുഭൂമികളിൽ ചിതറിക്കിടക്കുന്നവയാണ്. 9000 വർഷങ്ങൾക്ക് ഇപ്പുറവും ഇത് കേടുകൂടാതെ ഇരിക്കുന്നത് അത്ഭുതമാണെന്ന് വിദ​ഗ്ധർ പറയുന്നു.  നരവംശ രൂപങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് കൊത്തുപണികളുള്ള സ്റ്റാൻഡിംഗ് സ്റ്റോണുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു ബലിപീഠം, അടുപ്പ്, മറൈൻ ഷെല്ലുകൾ, ഗസൽ ട്രാപ്പിന്റെ മിനിയേച്ചർ മാതൃക എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്.

"ഇതുവരെ അറിയപ്പെടാത്ത à´ˆ നിയോലിത്തിക്ക് ജനതയുടെ കലാപരമായ ആവിഷ്കാരം, ആത്മീയ സംസ്കാരം എന്നിവയിലേക്ക് à´ˆ ദേവാലയം ഒരു പുതിയ വെളിച്ചം വീശുന്നുണ്ടെന്ന്" എന്ന് ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു. കെണികൾക്കുള്ള സ്ഥലത്തിന്റെ സാമീപ്യം സൂചിപ്പിക്കുന്നത് നിവാസികൾ പ്രത്യേക വേട്ടക്കാരായിരുന്നുവെന്നും കെണികൾ " ജോർദാനിലെ അൽ ഹുസൈൻ ബിൻ തലാൽ സർവകലാശാലയിലെയും ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ ഈസ്റ്റിലെയും പുരാവസ്തു ഗവേഷകരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അസോസിയേറ്റഡ് പ്രസ്സാണ്  à´ˆ വിവരം പുറത്തു വിട്ടിരിക്കുന്നത്. 

Related News