Loading ...

Home International

ഇറാനിൽ നിന്ന് ഖത്തറിലേക്ക് സമുദ്രത്തിലൂടെ പുതിയ ടണൽ നിർമ്മിക്കാനൊരുങ്ങി ഇറാൻ

ഖത്തർ: ഇറാനിൽ നിന്ന് ഖത്തറിലേക്ക് സമുദ്രത്തിലൂടെ പുതിയ ടണൽ നിർമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അൽജസീറയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിയൻ തുറമുഖ നഗരമായ ദയാറിൽ നിന്നാണ് ഖത്തറിലേക്ക് ടണൽ നിർമ്മിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ടണൽ നിർമിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ഈ ആഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇറാനിയൻ റോഡ് വകുപ്പ് മന്ത്രി റോസ്റ്റാം ഖാസ്മിയും ഖത്തർ അധികൃതരും ഇതുസംബന്ധിച്ച ചർച്ചകൾ നടത്തും. ചർച്ചകൾ ഈ ആഴ്ച ദോഹയിൽ നടക്കുമെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈ ടണൽ നിർമ്മാണം യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ ടണൽ ആയിരിക്കും ഇത്. ഇറാനിലെ ദയാറിൽ നിന്ന് ഖത്തർ‍ തീരത്തേക്ക് ഏകദേശം 190 കിലോമീറ്റർ നീളം ഉണ്ടായിരിക്കും. ഫ്രാൻസ്- യുകെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 38 കിലോമീറ്റർ നീളുന്ന ചാനൽ ടണൽ ആണ് സമുദ്രത്തിനടിയിലൂടെയുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ ടണൽ. ഇറാനിൽ നിന്ന് ഖത്തറിലേക്ക് പുതിയ ടണൺ വരുന്നതോടെ ഏറ്റവും വലിയ സമുദ്ര ടണൽ ഇതാകും.

Related News