Loading ...

Home National

ഉ​ക്രെ​യ്​​നി​ല്‍ നിന്നുള്ള ഇ​ന്ത്യ​ക്കാ​രുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി

ന്യൂ​ഡ​ല്‍​ഹി:ഉ​ക്രെ​യ്​​നി​ല്‍  നിന്ന് മടങ്ങിയ ഇ​ന്ത്യ​ക്കാ​രുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. മലയാളികളും വിദ്യാര്‍ഥികളും അടക്കം 242 പേരാണ് കിയവില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.ഇന്ത്യയില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇന്ത്യ‍യിലേക്ക് തിരികെവരാന്‍ താല്‍പര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. യുക്രെയിനുള്ള മുഴുവന്‍ ഇന്ത്യക്കാരും വിവരങ്ങള്‍ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related News