Loading ...

Home National

ഇന്ത്യ - ഒമാന്‍ വ്യോമസേനാ അഭ്യാസം ജോധ്പൂരില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ഒമാനും ജോധ്പൂരില്‍ അഞ്ച് ദിവസത്തെ വ്യോമാഭ്യാസം ആരംഭിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായാണ് ഉഭയകക്ഷി സംയുക്ത അഭ്യാസം ആരംഭിച്ചത്.ഇന്ത്യന്‍ എയര്‍ഫോഴ്‌സും ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സും ചേര്‍ന്ന് ജോധ്പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് വ്യോമാഭ്യാസം.

'ഈസ്റ്റേണ്‍ ബ്രിഡ്ജ് - VI ' എന്ന അഭ്യാസത്തിന്റെ ആറാം പതിപ്പിനായി ഇന്ത്യന്‍ വ്യോമസേന സുഖോയ്-30 എംകെഐ, ജാഗ്വാര്‍, മിറാഷ്-2000 എന്നീ യുദ്ധ വിമാനങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, റോയല്‍ എയര്‍ഫോഴ്സ് ഓഫ് ഒമാന്‍ എഫ്-16 ജെറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒമാനിലെ ഉന്നത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും രാജ്യത്തിന്റെ നാവികസേനാ മേധാവിയും ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഉഭയകക്ഷി സംയുക്ത അഭ്യാസം ആരംഭിച്ചത്.

അതേസമയം, "ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഇത് രണ്ട് വ്യോമസേനകള്‍ക്കിടയില്‍ പ്രവര്‍ത്തന ശേഷിയും പരസ്പര പ്രവര്‍ത്തന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് അവസരമൊരുക്കും," ഐഎഎഫ് പറഞ്ഞു.

എന്നാല്‍, ഇരു വ്യോമ സേനകളും തമ്മിലുള്ള പ്രവര്‍ത്തന ശേഷിയും പരസ്പര പ്രവര്‍ത്തന ക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇരു വ്യോമ സേനകളുടെയും പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രൊഫഷണല്‍ ആശയ വിനിമയം, പ്രവര്‍ത്തന വിജ്ഞാനം മെച്ചപ്പെടുത്തല്‍, അനുഭവ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, അഞ്ച് ദിവസത്തെ അഭ്യാസത്തില്‍ വിവിധ പ്രമുഖര്‍ ജോധ്പൂരിലെ എയര്‍ഫോഴ്സ് സ്റ്റേഷന്‍ സന്ദര്‍ശിക്കുമെന്ന് ഐഎഎഫ് അറിയിച്ചു.

ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ഐഎഎഫ് വ്യക്തമാക്കിയതിങ്ങനെ, "#ഈസ്റ്റേണ്‍ ബ്രിഡ്ജിലൂടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നു. ഈസ്റ്റേണ്‍ ബ്രിഡ്ജ് VI എന്ന പരിശീലനത്തിനായി #IAF, #RAFO സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ഇത് രണ്ട് വ്യോമസേനകള്‍ക്കും മികച്ച പരിശീലനങ്ങള്‍ പഠിക്കാനും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനും ഒരു വേദി നല്‍കും. - ഐഎഎഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

Related News