Loading ...

Home International

കൈകഴുകി ചൈന; ചൈ​നയുടെ ​നിയ​ന്ത്ര​ണം വി​ട്ട റോക്കറ്റ് ച​ന്ദ്ര​നി​ല്‍ പ​തി​ക്കും

ബെ​യ്ജിം​ഗ്: ച​ന്ദ്ര​നി​ല്‍ അ​ടു​ത്ത​മാ​സം നാ​ലി​ന് റോ​ക്ക​റ്റ് ഇ​ടി​ച്ചി​റ​ങ്ങു​മെ​ന്നു ശാ​സ്ത്ര​ലോ​കം. ചൈ​ന​യു​ടെ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യു​ടെ ചാ​ന്ദ്ര പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2014 ല്‍ ​വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ത്തി​ന്‍റെ ബൂ​സ്റ്റ​ര്‍ റോ​ക്ക​റ്റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് ച​ന്ദ്ര​നി​ല്‍ പ​തി​ക്കു​ന്ന​ത്.ആ​രോ​പ​ണം നി​ഷേ​ധി​ച്ച ചൈ​ന ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു​ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ഇ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

ഏ​ഴു​വ​ര്‍​ഷം മു​മ്ബ് ക​ത്തി​യ​മ​ര്‍​ന്ന സ്‌​പേ​സ് എ​ക്ക്‌​സ് റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും ഇ​തെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. പി​ന്നീ​ടാ​ണ് ചൈ​നീ​സ് ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ബൂ​സ്റ്റ​ര്‍ റോ​ക്ക​റ്റാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ഈ ​ഭാ​ഗം സു​ര​ക്ഷി​ത​മാ​യി ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ല്‍ പ്ര​വേ​ശി​ച്ച്‌ ക​ത്തി​യ​മ​ര്‍ന്നു​വെ​ന്നാണ് ചൈ​നയുടെ വി​ശ​ദീ​ക​രണം.

Related News