Loading ...

Home National

ന​രേ​ന്ദ്ര മോ​ദി​യെ ടി​വി സം​വാ​ദ​ത്തി​ന് ക്ഷ​ണി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ടി​വി സം​വാ​ദ​ത്തി​ന് ക്ഷ​ണി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍.
ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​റെ നാ​ളാ​യി വ​ഷ​ളാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​മ്രാ​ന്‍റെ പ്ര​സ്താ​വ​ന.

ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ടി​വി​യി​ല്‍ സം​വാ​ദം ന​ട​ത്താ​ന്‍ താ​ന്‍ ഏ​റെ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ സം​വാ​ദ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ അ​ത് ഇ​ന്ത്യ​ന്‍ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് റ​ഷ്യ ടു​ഡേ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍‌ ഇ​മ്രാ​ന്‍ വ്യ​ക്ത​മാ​ക്കി.

പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​തെ പാക്കിസ്ഥാനുമായി ച​ര്‍​ച്ച​ക്കി​ല്ലെ​ന്നാ​ണ് ഇ​ന്ത്യയുടെ നിലപാട്.

Related News