Loading ...

Home Gulf

ലഹരിമരുന്ന് ഇടപാടിന് സഹായം ചെയ്താല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ

ദുബായ് : യുഎഇയില്‍ ലഹരിമരുന്ന് ഇടപാടുകള്‍ക്ക് ധനസഹായം നല്‍കിയാല്‍ കടുത്ത ശിക്ഷ. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്.സഹായം നല്‍കുന്നവര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴയും തടവുമാണ് ലഭിക്കുക.

ജനുവരി 2 നാണ് ലഹരിമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തില്‍ വരുന്നത്. യുഎഇയില്‍ ലഹരി മരുന്ന് ഇടപാടുകള്‍ക്കു ധനസഹായം നല്‍കുന്നവര്‍ക്കു തടവും 50,000 ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും. സ്വന്തം ഉപയോഗത്തിനോ വിപണനത്തിനോ വേണ്ടി ലഹരിമരുന്ന് വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. ലഹരിമരുന്ന് ഇടപാടുകള്‍ക്കായി മറ്റുള്ളവര്‍ മുഖേന പണം നിക്ഷേപിക്കുന്നതും കുറ്റകരമാണ്.

നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. ലഹരിമരുന്ന് കേസില്‍ ആദ്യമായി പിടിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ലഹരി മരുന്ന് ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു മികച്ച ചികിത്സ നല്‍കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും അബുദാബി പോലീസ് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ചാന്‍സ് ഫോര്‍ ഹോപ്പ് എന്ന പേരിലാണ് ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. നേരിട്ടോ മറ്റാരാള്‍ മുഖേനയോ പബ്ലിക് പ്രോസിക്യഷന്‍, പോലീസ് എന്നിവിടങ്ങളിലാണ് ഇത്തരക്കാര്‍ അറിയിക്കേണ്ടത്.

Related News