Loading ...

Home National

മോദിയുടെ നയങ്ങള്‍ രാജ്യത്തിന് ദോഷകരം -മന്‍മോഹന്‍ സിങ്

ബംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നയങ്ങള്‍ തിരുത്തുന്നതിന് പകരം ബി.ജെ.പി ഗൂഢാലോചന സിദ്ധാതങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗളൂരുവിലെ കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായിരുന്ന ഇന്ത്യയെ മോദി സര്‍ക്കാര്‍ വ്യവസ്ഥാപിതമായി തകര്‍ത്തതായും മന്‍മോഹന്‍ ആരോപിച്ചു. വര്‍ഷങ്ങളെടുത്താണ് ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെ ലോകത്തെ മൂന്നാം സ്ഥാനത്തെത്തിച്ചത്. അത് പടിപടിയായി തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഒരു പ്രധാനമന്ത്രിയുടെ ഒാഫീസും ഇതിന് മുമ്ബ് എതിരാളികള്‍ക്കെതിരെ നേരിട്ട് ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാല്‍ മോദി ഒരോ ദിവസവും അതാണ് ചെയ്യുന്നത്. പ്രധാനമന്ത്രി ഇത്രയും തരംതാഴുന്നത് നമ്മുടെ രാജ്യത്തിന് നല്ലതല്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി. 

എക്സൈസ് തീരുവ നികുതി ചുമത്തുക വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് സിങ് ആരോപിച്ചു. യു.പി.എ സര്‍ക്കാറിനെ അപേക്ഷിച്ച്‌ എന്‍.ഡി.എ സര്‍ക്കാരിനു കീഴില്‍ ജി.ഡി.പി പകുതിയായി കുറഞ്ഞുവെന്ന് സിങ് ആരോപിച്ചു.
മോഡി സര്‍ക്കാരിന്‍െറ സാമ്ബത്തിക കെടുകാര്യസ്ഥത മൂലം ബാങ്കിങ് മേഖലയില്‍ പൊതു ജനങ്ങളുടെ വിശ്വാസം കുറയുകയാണ്. ഇക്കാര്യം താന്‍ വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News