Loading ...

Home National

വിമാനങ്ങളില്‍ കുട്ടികള്‍ക്കായി ബേബി സീറ്റ് സൗകര്യം ഉടന്‍;സര്‍ക്കുലര്‍ പുറത്തിറക്കി ഡിജിസിഎ

വിമാനങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.കുട്ടികള്‍ക്ക് ആവശ്യമുള്ള ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കുലര്‍ പുറത്തിറക്കി.

കുട്ടികള്‍ക്കുള്ള ഇരിപ്പിട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു തീരുമാനം നടപ്പിലാക്കുന്നത്. കുട്ടികള്‍ക്കും നിശ്ചിത പ്രായത്തിലുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും.

സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്നതിനായി ഓരോ ക്ലാസിലെയും സീറ്റുകളുടെ വിശദാംശങ്ങള്‍ എയര്‍ലൈനുകള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

‌സുരക്ഷക്കായി ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതു പോലെ വിമാനങ്ങല്‍ കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കാമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

2020 ഓഗസ്റ്റില്‍ കോഴിക്കോട്ട് നടന്ന വിമാന അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച ഡിജിസിഎയുടെ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കായി പ്രത്യേക സീറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പത്ത് കുട്ടികളാണ് അന്ന് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രത്യേക സീറ്റ് സൗകര്യമില്ലാത്തതിനാല്‍ 3 കുട്ടികളാണ് മരിച്ചത്.

കുട്ടിയെ മടിയിലിരുത്തി രക്ഷിതാക്കള്‍ക്ക് എപ്പോഴും വിമാനത്തില്‍ ഇരിക്കാനാകില്ലെന്ന് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നു. കുട്ടികളുടെ സുരക്ഷക്കായി പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കുകമാത്രമാണ് അവരുടെ സുരക്ഷക്കുള്ള ഏക പോംവഴി- സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Related News