Loading ...

Home National

ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കര്‍ഷകരെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ ലഖിംപൂര്‍ ഖേരി, കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്‌നൗ ഉള്‍പ്പെടെ 59 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും.2017ല്‍ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്.

403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലായി 172 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി കഴിഞ്ഞു. നാളെ നടക്കുന്ന നാലാം ഘട്ടത്തില്‍ 9 ജില്ലകളിലെ 59 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ലഖ്‌നൗ, ഉന്നാവോ, റായ്ബറേലി, ഫത്തേപൂര്‍, ബന്ദ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി 57 സീറ്റിലും സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) മൂന്ന് സീറ്റിലും മത്സരിക്കുനുണ്ട്. ബിഎസ്പിയും കോണ്‍ഗ്രസും 60 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി 58 സീറ്റുകളിലാണ് മത്സരിക്കുന്നത്.

Related News