Loading ...

Home International

നാലാം തവണവും റഷ്യന്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ്​ പുടിന്‍

മോസ്​കോ: നാലാംതവണയും റഷ്യയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വ്ലാദിമിര്‍ പുടിന്‍ ഒൗദ്യോഗികമായി സ്ഥാനമേറ്റു. ക്രെംലിനിലെ ആന്ദ്രേയവ്സ്കി ഹാളിലാണ് പുടിന്‍ സര്‍ക്കാരി​​െന്‍റ പ്രവര്‍ത്തനത്തുടക്കം കുറിക്കുന്ന ഉദ്ഘാടനച്ചടങ്ങ്​ നടന്നത്​. പരിപാടിയില്‍ 5000ഒാളം അതിഥികള്‍ പ​െങ്കടുത്തു.

18 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ്​ 65കാരനായ പുടിന്‍. 2024 വരെ പുടിനു തുടരാം. ആറുവര്‍ഷമാണു പ്രസിഡന്‍റി​​െന്‍റ ഭരണകാലാവധി. 
പുടി​േന്‍റത്​ ഏകാധിപത്യ ഭരണമാണെന്ന്​ ആരോപിച്ച്‌​ രാജ്യമെങ്ങും വന്‍പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം നടന്ന മോസ്​കോ ഉള്‍പ്പെടെ 19 നഗരങ്ങളില്‍ നിന്നായി ആയിരത്തോളം പേരെ അറസ്​റ്റു ചെയ്യുകയും ​ചെയ്​തു.

അടുപ്പിച്ച്‌ രണ്ടു തവണയില്‍ കൂടുതല്‍ പ്രസിഡന്‍റാകാന്‍ കഴിയില്ലെന്നാണു റഷ്യയിലെ വ്യവസ്ഥ. 2000ല്‍ ആദ്യം പ്രസിഡന്‍റായ പുടിന്‍ 2004ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2008ല്‍ പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്‍റായി. 2018ല്‍ വീണ്ടും പ്രസിഡന്‍റ്​ സ്ഥാനത്ത്​ എത്തിരിക്കയാണ്​. നാലു തവണ പ്രസിഡന്‍റായെങ്കിലും 2008 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണയിലേറെ പരിമോന്നത പദവിയില്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടില്ല.

Related News