Loading ...

Home National

2023 അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി യോഗം ഇന്ത്യയില്‍

അടുത്തവര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്നതാണ് പ്രഖ്യാപനം. ബീജിംഗിൽ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിനൊപ്പം നടന്ന 139-ാമത് ഐഒസി സെഷനിലാണ് ഈ സുപ്രധാന പ്രഖ്യാപനം വന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായായാണ് 2023ൽ നടക്കുന്ന ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. 1983ലാണ് അവസാനമായി ഇന്ത്യ ഐഒസിയോഗത്തിന് ആതിഥേയത്വം വഹിച്ചത്. 2023ല്‍ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാകും യോഗം നടക്കുക.

ഇന്‍റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷൻ ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യയുടെ ഒളിമ്പിക് സ്വപ്നങ്ങളിലേക്കുള്ള സുപ്രധാന വഴിത്തിരിവാണെന്ന് ഐഒസി അംഗം നിത അംബാനി പറഞ്ഞു.
101 വോട്ടിംഗ് അംഗങ്ങളും 45 ഓണററി അംഗങ്ങളും അടങ്ങുന്ന ഐഒസി അംഗങ്ങളുടെ വാർഷിക യോഗത്തിലാണ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.

ഇന്ത്യയിൽ നിന്ന് ഐഒസി അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായ നിതാ അംബാനി, അസോസിയേഷൻ (ഐഒഎ) പ്രസിഡന്‍റ് ഡോ. നരീന്ദർ ബത്ര, യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവർ അടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘം, തുടങ്ങിയവർ ബീജിംഗിലെ ഐഒസി സെഷനില്‍ പങ്കെടുത്തു.

Related News