Loading ...

Home International

വിദേശ നിക്ഷേപകര്‍ക്കുള്ള ഗോള്‍ഡന്‍ വിസ പദ്ധതി നിര്‍ത്തലാക്കാനൊരുങ്ങി യുകെ

ടയര്‍ 1 നിക്ഷേപക വിസകളുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തയാഴ്ച നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍.വിദേശ നിക്ഷേപകര്‍ക്കുള്ള  ഗോള്‍ഡന്‍ വിസ പദ്ധതിഉപേക്ഷിക്കാനുള്ള തീരുമാനമായിരിക്കും വരാനിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 2 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുന്നവര്‍ക്ക് താമസാവകാശം വാഗ്ദാനം ചെയ്യുന്നതായിരുന്നു പദ്ധതി. യുകെയില്‍ (UK) നിക്ഷേപം നടത്താന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള സമ്ബന്നരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2008ലാണ് à´ˆ പദ്ധതി അവതരിപ്പിച്ചത്.

ഉക്രെയ്‌നിലേക്കുള്ള അധിനിവേശ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള യുകെയുടെ ബന്ധം വിച്ഛേദിക്കാന്‍ മന്ത്രിമാരുടെ മേല്‍ സമ്മര്‍ദ്ദമേറുന്നതിനിടയിലാണ് ഈ നീക്കം. ഉക്രെയിനിന്റെ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിട്ടുള്ളത്. എന്നാല്‍, അധിനിവേശം ആസൂത്രണം ചെയ്യുകയാണെന്ന മട്ടിലുള്ള ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ വിസ എന്നും വിളിക്കാറുള്ള ടയര്‍ 1 നിക്ഷേപക വിസ, 2 മില്യണ്‍ പൗണ്ടോ അതില്‍ കൂടുതലോ നിക്ഷേപം നടത്തുന്നവര്‍ക്ക് യുകെയില്‍ താമസാവകാശം വാഗ്ദാനം ചെയ്യുന്നതാണ്. അവരോടൊപ്പം കുടുംബങ്ങള്‍ക്കും റെസിഡന്‍സി അവകാശങ്ങള്‍ ബാധകമാണ്. മാത്രമല്ല, ഈ വിസയുള്ളവര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. എത്രത്തോളമാണ് നിക്ഷേപം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നടപടിക്രമങ്ങളുടെ വേഗത നിര്‍ണയിക്കുക.

2 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ അപേക്ഷയ്ക്ക് അനുമതി ലഭിക്കും. 5 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷവും 10 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുന്നവര്‍ക്ക് 2 വര്‍ഷവുമാണ്‌ ഇതിനുള്ള കാലാവധി.അഴിമതി നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ പദ്ധതിയില്‍ വേണ്ട പരിഷ്കരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന വാര്‍ത്തകള്‍ തള്ളിക്കളയുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2008 ല്‍ ഈ പദ്ധതി ആരംഭിച്ചതു മുതല്‍ റഷ്യന്‍ പൗരന്മാര്‍ക്ക് ആഭ്യന്തര മന്ത്രാലയം 14,516 നിക്ഷേപക വിസകള്‍ അനുവദിച്ചിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ സ്വത്ത് എങ്ങനെ, എപ്പോള്‍ സമ്ബാദിച്ചു എന്നതിനെക്കുറിച്ചുള്ള പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ അതിനുശേഷം ഈ പദ്ധതിയില്‍ വരുത്തിയിട്ടുണ്ട്.അപേക്ഷകര്‍ക്കായുള്ള അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനു മുമ്ബ് ബാങ്കുകളും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ കമ്ബനികളുടെ ശൃംഖലയിലൂടെയാണ് ഫണ്ടുകള്‍ നിക്ഷേപിക്കുന്നതെങ്കില്‍ കൂടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ ആവശ്യമായി വരും.

2020 ല്‍ യുകെയിലെ റഷ്യന്‍ സ്വാധീനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഭാഗമായി ടയര്‍ 1 വിസകള്‍ അംഗീകരിക്കുന്നതില്‍ കൂടുതല്‍ ശക്തമായ സമീപനം സ്വീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ രഹസ്യാന്വേഷണ സുരക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു.

Related News