Loading ...

Home USA

റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ജൂണ്‍ 14,15,16,17 തീയതികളില്‍

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ സിറോ മലബാര്‍ കാത്തീഡ്രലില്‍ ജൂണ്‍ മാസം 14, 15, 16, 17 (വ്യാഴം - ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകുന്നേരം അഞ്ചു വരെ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ നടക്കുന്നതാണ്. ഈ നാലു ദിവസങ്ങളിലും കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബേബി സിറ്റിംഗ് സൗകര്യം ഉണ്ടായിരിക്കും.

അട്ടപ്പാടി, പാലക്കാട് സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡറക്ടറും പ്രേക്ഷിതവര്യനുമായ റവ.à´«à´¾. സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവുമാണ് à´ˆ പത്താം ഫാമിലി റിന്യൂവല്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതിനായി എത്തുന്നത്. ധ്യാനശുശ്രൂഷകളോടനുബന്ധിച്ച്‌ കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. 

കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളില്‍ എല്ലാ വിശ്വസികളുടെയും സജീവ സാന്നിധ്യം ഉണ്ടാകണമെന്ന് ഇടവക വികാരി റവ. ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്ബിലും അസി. വികാരി ജെയിംസ് ജോസഫും കൈക്കാരന്‍മാരും താല്‍പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്ബില്‍ 714 800 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142, പോള്‍ വടകര: 708 307 1122, ജോ കണിക്കുന്നേല്‍ (യൂത്ത് ട്രസ്റ്റി) (773) 603 5660.

റിപ്പോര്‍ട്ട്: ബ്രിജിറ്റ് ജോര്‍ജ്‌

Related News