Loading ...

Home National

പതിവ് കുത്തിവയ്പ്പുകൾ കുട്ടികളിൽ കൊവിഡ് ലഘൂകരിക്കുമെന്ന് പഠനം

കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഗുരുതരമായ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളജ് (എംഎഎംസി) നടത്തിയ പഠനം വ്യക്തമാക്കുന്നു. MAMC യുടെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഗവേഷകർ ആറ് മാസം കൊണ്ട് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ക്ഷയരോഗം തടയാൻ ബാസിലസ് കാൽമെറ്റ്-ഗ്വെറിൻ (ബിസിജി) ഒരു ഡോസ്; ഓറൽ പോളിയോ വാക്സിൻ മൂന്ന് ഡോസ്; റോട്ടവൈറസിന്റെ മൂന്ന് ഡോസുകൾ; പെന്റയുടെ മൂന്ന് ഡോസ് (ഡിഫ്തീരിയ, ടെറ്റനസ്; വില്ലൻ ചുമ; ഹെപ്പറ്റൈറ്റിസ്-ബി, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ്-ബി; രണ്ട് ഡോസ് ഫ്രാക്ഷണൽ ഇൻജക്‌ടബിൾ പോളിയോ വാക്‌സിൻ; ഒരു ഡോസ് മീസിൽസ്-റൂബെല്ല (എംആർ) വാക്‌സിൻ എന്നിവ എടുത്തിട്ടുള്ള കുട്ടികളിൽ ഗുരുതരമായ ലക്ഷണങ്ങൾ കുറവാണെന്ന് കണ്ടെത്തി.

പഠനത്തിന്റെ ഭാഗമായ കണ്ടെത്തലുകളിൽ 141 കൊവിഡ് പോസിറ്റീവ് കുട്ടികളിൽ 88 (62.4%) പേർക്ക് നേരിയ ലക്ഷണങ്ങളും 9 (6.4%) പേർക്ക് മിതമായ ലക്ഷണങ്ങളും മൂന്ന് (2.1%) പേർക്ക് ഗുരുതരമായ രോഗലക്ഷണങ്ങളുമുണ്ടെന്ന് കാണിക്കുന്നു. ബാക്കിയുള്ളവർ (41) രോഗലക്ഷണങ്ങളില്ലാത്തവരാണ്. 141 കുട്ടികളിൽ 114 പേർ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തവരും 24 പേർ ഭാഗികമായും പ്രതിരോധ കുത്തിവയ്പ് എടുത്തവരും മൂന്ന് പേർക്ക് വാക്‌സിനുകൾ എടുക്കാത്തവരുമാണ്.

എംആർ വാക്‌സിൻ എടുത്ത കുട്ടികളിൽ ഗുരുതരമായ കൊവിഡ് അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. MMR വാക്സിൻ കൊവിഡ് വ്യാപനത്തിൽ നിന്നും മരണനിരക്കിൽ നിന്നും ശക്തമായ സംരക്ഷണം നൽകിയേക്കാം എന്നും പഠനം കൂട്ടിച്ചേർത്തു.

Related News