Loading ...

Home National

പൗരത്വഭേദഗതി പ്രതിഷേധം; പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് സുപ്രിംകോടതി

 à´ªàµ—രത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാരില്‍ നിന്ന് പിഴത്തുകയായി ഈടാക്കിയ പണം തിരികെ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം. സംഭവുമായി ബന്ധപ്പെട്ട് 274 നോട്ടീസുകള്‍ പിന്‍വലിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് à´¡à´¿.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്.

പിഴത്തുക ഈടാക്കാന്‍ സ്വീകരിക്കുന്ന ചട്ടവിരുദ്ധ നടപടികളെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. തുക തിരികെ നല്‍കുന്നത് മോശം സന്ദേശം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദിച്ചപ്പോള്‍, തുക തിരിച്ചുകൊടുക്കുന്നത് ക്ലെയിംസ് ട്രൈബ്യുണലിന്റെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ 94കാരന് അടക്കം നോട്ടീസ് നല്‍കിയത് ഹര്‍ജിക്കാരനായ പര്‍വേസ് ആരിഫ് ടിറ്റു ചൂണ്ടിക്കാണിച്ചിരുന്നു.

Related News