Loading ...

Home International

കൊവിഡ് മുക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

കൊവിഡ് മുക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. കുറഞ്ഞത് 10 രാജ്യങ്ങളിലെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പട്ടികയില്‍ വ്യക്തമാകുന്നു.രണ്ട് വര്‍ഷത്തിലേറെയായി ലോകം കൊവിഡ് വൈറസിനെ നേരിടുന്നു.പല രാജ്യങ്ങളിലും പ്രതിദിനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ആളുകള്‍ വൈറസിന് കീഴടങ്ങി. അമേരിക്കയിലും യൂറോപ്പിലും സ്ഥിതി വളരെ രൂക്ഷമായിരുന്നു. ലോകാരോഗ്യ സംഘടന വ്യക്തമാക്കി.പുതിയതായി പുറത്തിറക്കിയ പട്ടിക പ്രകാരം, 10 രാജ്യങ്ങള്‍ കോവിഡില്‍ നിന്നും മുക്തമാണ്. പട്ടികയിലുളള രാജ്യങ്ങളിലെ ഭൂപ്രദേശങ്ങളില്‍ ഭൂരിഭാഗവും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ദ്വീപുകളാണ്.

Related News