Loading ...

Home National

ഉക്രൈനിൽ നിന്ന് എയര്‍ ഇന്ത്യ സര്‍വീസ് നടത്തും; ബുക്കിംഗ് ആരംഭിച്ചു

യുക്രൈനിൽ നിന്നും ഇന്ത്യാക്കാരെ എത്തിക്കാൻ മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും.യുദ്ധഭീതിയെത്തുടര്‍ന്ന് നിരവധി പേര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ താത്പര്യപ്പെടുന്ന സാഹചര്യത്തില്ലാണ് യുക്രൈനിൽ നിന്ന് എയര്‍ഇന്ത്യ വിമാന സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
à´ˆ മാസം 22,24,26 തിയതികളില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ഇന്ത്യ ഓഫീസുകള്‍, വെബ്സൈറ്റ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍,  സെന്ററുകള്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

Related News