Loading ...

Home National

മഹാരാഷ്ട്രയില്‍ പ‍ക്ഷിപനി: താനെയില്‍ 25,000 പക്ഷികളെ കൊല്ലാന്‍ ഉത്തരവിട്ട് അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയില്‍ പക്ഷിപ്പനി ഭീതി പടരുന്നു. സംസ്ഥാനത്തെ താനെ ജില്ലയിലെ വെഹ്‌ലോലി ഗ്രാമത്തിലുള്ള ഒരു സ്വകാര്യ കോഴി ഫാമില്‍ നൂറോളം കോഴികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നാണ് രോഗത്തെക്കുറിച്ചുള്ള സംശയം ആരംഭിക്കുന്നത്.പിന്നീട് ഇവയുടെ സാമ്പിളുകള്‍ പൂനെയിലെ ലാബിലേക്ക് അയച്ചുകൊടുക്കുകയും പ‍ക്ഷിപനി സ്ഥിരീകരിക്കുകയുമായിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ താനെയിലെ കോഴി ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 25,000 പക്ഷികളെ കൊല്ലാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് താനെ ജില്ലാ മജിസ്‌ട്രേറ്റും കളക്ടറുമായ രാജേഷ് ജെ. നര്‍വേക്കര്‍ പറഞ്ഞു.

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കുന്നതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജേഷ് ജെ. നര്‍വേക്കര്‍ പറഞ്ഞു. പ‍ക്ഷിപനിക്ക് കാരണമായ എച്ച്‌.5.എന്‍.1 വൈറസ് ബാധ മൂലമാണ് പക്ഷികള്‍ ചത്തതെന്ന് താനെ ജില്ലാ പരിഷത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. ഭൗസാഹേബ് ദംഗ്‌ഡെയും സ്ഥിരീകരിച്ചിട്ടുണ്ട്.
താനെയില്‍ പ‍ക്ഷിപനി സ്ഥീരികരിച്ചതായി കേന്ദ്ര ഫിഷറീസ്- മൃഗസംരക്ഷണ മന്ത്രാലയത്തിനും ജില്ലാ ഭരണകൂടം വിവരം നല്‍കിയിട്ടുണ്ട്

Related News