Loading ...

Home International

രണ്ടു വർഷത്തിന് ശേഷം കാർണിവലിനായി വെനീസ് ഒരുങ്ങുന്നു

വെനീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാർണിവൽ നിർത്തിവച്ച രണ്ട് വർഷങ്ങൾ. കോവിഡ് ചതിച്ചതോടെയാണ് പതിവ് തെറ്റിയത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾക്ക് പത്തരമാറ്റ് ചേർത്ത് വെനീസ് കാർണിവൽ വീണ്ടും പുനരാരംഭിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വെനീസ് കാർണിവൽ, 2020 ഫെബ്രുവരിയിൽ ഇറ്റലിയിൽ പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടപ്പോൾ നടത്തിയില്ല. തുടർന്ന് വെെറസ് കരുത്താർജിച്ചതോടെ അടുത്ത വർഷവും നടത്തിയില്ല. ഇത്തവണ എത്തുന്ന കാർണിവലിനെ അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ജനങ്ങൽ സ്വീകരിക്കുന്നത്. "ഇത് പ്രതീക്ഷയുടെ കാർണിവൽ ആണ്," എന്നാണ് വെനീസിലെ താമസക്കാരനായ ക്രിസ്റ്റ്യൻ സ്കാലീസ് പ്രതികരിച്ചത്. "കോവിഡ് അവസാനിക്കുകയാണ്, എല്ലായ്പ്പോഴും എന്നപോലെ ഞങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാവുമെന്ന് പ്രതീക്ഷിക്കുന്നു." എന്നും സ്കാലീസ് കൂട്ടിച്ചേർത്തു. 

ഇറ്റലിയിലെ പുതിയ കോവിഡ് അണുബാധിതരുടേയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും നിരക്ക് കുറഞ്ഞുവരികയാണ്. മാസ്ക് ധരിക്കേണ്ടതില്ലെന്ന് സർക്കാർ തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കാർണിവലിന്റെ വരവ്. എന്നാലും പരേഡുകൾ പോലുള്ള à´šà´¿à´² പരിപാടികൾ പകർച്ചവ്യാധി ഒഴിവാക്കാൻ താൽക്കാലികമായി നിർത്തിവച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. പലരും ആഘോഷങ്ങൾക്കായി ധരിക്കാനുള്ള വ്യത്യസ്ത നിറഞ്ഞ വസ്ത്രങ്ങൾ കണ്ടെത്തുന്നതിനുള്ള തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വെനീസിലെ ജനത. ആഘോഷത്തിൽ പങ്കെടുക്കാൻ ഏകദേശം 50,000 ആളുകൾ ലഗൂൺ നഗരത്തിൽ എത്തിയിരുന്നുവെന്ന് ലോക്കൽ പോലീസ് അറിയിച്ചിട്ടുണ്ട്. 


Related News